തമിഴ്‌നാട് സ്‌പീക്കര്‍ ഡി ജയകുമാര്‍ രാജി വെച്ചു

എഐഡിഎംകെയിലെ ശക്തനായ നേതാവാണ് ഡി ജയകുമാര്‍. സ്‌പീക്കറുടെ അഭാവത്തില്‍ ഡെപ്യൂട്ടി സ്‌പീക്കര്‍ ധനപാല്‍ നിര്‍വ്വഹിക്കും. ജയലളിതയുടെ വിശ്വസ്‌തനായാണ് ഡി ജയകുമാര്‍ അറിയപ്പെട്ടിരുന്നത്.
1991ലാണ് ജയകുമാര്‍ ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. 1991 - 96 കാലത്ത് ഫിഷറീസ് മന്ത്രിയായി പ്രവര്‍ത്തിച്ചിട്ടും ഉണ്ട്. പിന്നീട് 2001ലെ മന്ത്രിസഭയില്‍ നിയമമന്ത്രിയും ആയിരുന്നു.
രാജിയുടെ കാരണം വ്യക്തമല്ല. എന്നാല്‍ അണ്ണാ ഡിഎംകെയിലെ തന്റെ അനുയായികള്‍ക്കെതിരെ എടുത്ത അച്ചടക്ക നടപടിയില്‍ പ്രതിഷേധിച്ചാണ് രാജി എന്നാണ് സൂചന.
ജയകുമാറിന്റെ പിറന്നാള്‍ ആഘോഷത്തിന് നേതൃത്വം നല്‍കിയതിനാണ് പ്രാദേശിക നേതാക്കള്‍ക്കെതിരെ ജയലളിത നടപടി എടുത്തത്. തന്റേതുള്‍പ്പെടെ ആരുടെയും പിറന്നാള്‍ ആഡംബരത്തോടെ ആഘോഷിക്കരുത് എന്ന് ജയലളിത പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.












Click it and Unblock the Notifications