കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദേശനിക്ഷേപം: യുഎസിന് പങ്കില്ലെന്ന്

  • By Ajith Babu
Google Oneindia Malayalam News

Manmohan Singh
ദില്ലി: രാജ്യത്തിന്റെ സാമ്പത്തിക പരിഷ്‌കാര നടപടികളില്‍ അമേരിക്കയ്ക്ക് പങ്കില്ലെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്. സ്വതന്ത്രരാജ്യമായ ഇന്ത്യയുടെ മേല്‍ മറ്റുള്ളവര്‍ക്ക് ഒന്നും അടിച്ചേല്‍പിക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ചീഫ് ജസ്റ്റിസിന്റെസത്യപ്രതിഞ്ജാ ചടങ്ങിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു പ്രധാനമന്ത്രി.

സാമ്പത്തിക പരിഷ്‌കാരങ്ങള്‍ തുടര്‍ന്നുപോകുമെന്നും പ്രതിപക്ഷവുമായി ഇതു സംബന്ധിച്ച ചര്‍ച്ചയ്ക്കു തയാറാണെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു.രാജ്യതാല്‍പര്യത്തിനനുസരിച്ചുള്ള പരിഷ്‌കാരങ്ങളാണ് സര്‍ക്കാര്‍ നടപ്പില്‍ വരുത്തുന്നതെന്നും അദ്ദേഹം വിശദീകരിച്ചു വിദേശരാജ്യങ്ങളുടെ നന്മയാണ് മന്‍മോഹന്‍സിങ് ലക്ഷ്യമിടുന്നതെന്ന കഴിഞ്ഞ ദിവസത്തെ മോഡിയുടെ പ്രസ്താവനക്കെതിരെയായിരുന്നു പ്രതികരണം.

രാജ്യത്തിന്റെ നന്മയ്ക്കു വേണ്ടിയാണ് യു.പി.എ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. പരിഷ്‌കരണങ്ങള്‍ ഒരിക്കല്‍ മാത്രം ഉണ്ടാകുന്നതല്ല, തുടര്‍ച്ചയായ നടപടികളാണ്. അത് യഥാസമയം നടത്തേണ്ടത് ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തൃണമൂല്‍ കോണ്‍ഗ്രസ് യു.പി.എയില്‍ നിന്ന് വിട്ടുപോയതില്‍ യാതൊരു വിഷമവും ഇല്ലെന്നും മാദ്ധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി മന്‍മോഹന്‍ സിംഗ് പറഞ്ഞു.

വിദേശരാജ്യങ്ങള്‍ക്ക് നേട്ടമുള്ള കാര്യങ്ങളില്‍ മാത്രം ധൈര്യം കാണിക്കുന്നതെന്തിനാണൊയിരുന്നു മോഡിയുടെ ആരോപണം സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.

കരാര്‍, വിദേശനിക്ഷേപം എന്നീ കാര്യങ്ങളില്‍ മാത്രമാണ് പ്രധാനമന്ത്രി ഉറച്ച നിലപാടെടുത്തതെന്നും മോഡി ആരോപിച്ചിരുന്നു.
പ്രകൃതി വിഭവ വിതരണത്തിന് ലേലം നിര്‍ബന്ധമല്ലെന്ന സുപ്രീം കോടതി വിശദീകരണം പ്രധാാനമന്ത്രി സ്വാഗതം ചെയ്തു.

English summary
Manmohan Singh on Saturday indicated that the government may continue with the reforms process and expressed willingness to discuss issues with allies.,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X