അമേരിക്കയ്‌ക്ക് ഇന്ത്യയെ നിയന്ത്രിക്കാനാവില്ല

ഇന്ത്യ ഒരു സ്വതന്ത്ര്യ രാജ്യമാണ് എന്നും മറ്റേതൊരു രാജ്യത്തിനും ഇന്ത്യയുടെ മേല്‍ സ്വാധീനം ചെലുത്താനാവില്ല എന്നും പ്രധാനമന്ത്രി പറഞ്ഞു. സാമ്പത്തിക പരിഷ്‌കരണ നടപടികളെ സംബന്ധിച്ച് പ്രതിപക്ഷവുമായി ചര്‍ച്ചയ്‌ക്ക് തയ്യാറാണ് എന്നും പ്രധാനമന്ത്രി അറിയിച്ചു.
ജസ്റ്റിസ് അല്‍ത്തമാസ് കബീര്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസായി സ്ഥാനമേല്‍ക്കുന്ന ചടങ്ങില്‍ പങ്കെടുത്ത ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
പ്രധാനമന്ത്രിക്ക് എതിരെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി നടത്തിയ പ്രസ്‌താവനയ്‌ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. വിദേശ രാജ്യങ്ങളുടെ നന്മയാണ് മന്‍മോഹന്‍ സിങ് ലക്ഷ്യമിടുന്നത് എന്ന് കഴിഞ്ഞ ദിവസം മോഡി പറഞ്ഞിരുന്നു.
വിദേശ രാജ്യങ്ങള്‍ക്ക് നേട്ടമുള്ള കാര്യങ്ങളില്‍ മാത്രം ധൈര്യം കാണിക്കുന്നത് എന്തിനാണ് എന്നാണ് മോഡി ചോദിച്ചത്.












Click it and Unblock the Notifications