കോഴിക്കോട് വ്യാപാരി കൊല്ലപ്പെട്ട നിലയില്‍

മലാപ്പറമ്പിന് സമീപം പാച്ചാക്കലില്‍ ഒരു പ്രമുഖ വാഹനകമ്പനിയുടെ ഗോഡൗണിനും മറ്റൊരു വാഹന കമ്പനിയുടെ വര്‍ക്ക് ഷോപ്പിനുമിടയിലുള്ള റോഡിന് അരികിലാണ് മൃതദേഹം കാണപ്പെട്ടത്. പാന്റ്‌സും ഷര്‍ട്ടുമാണ് വേഷം. മുഖം വികൃതമായ നിലയിലാണ്. തലയ്ക്ക് മുറിവേറ്റിട്ടുണ്ട്. മൃതദേഹത്തിനരികില്‍ നിന്ന് ചോരപുരണ്ട ഒരു തോര്‍ത്ത് മുണ്ട് കണ്ടെടുത്തിട്ടുണ്ട്. രാവിലെ നടക്കാനിറങ്ങിയ പ്രദേശവാസികളാണ് മൃതദേഹം ആദ്യം കണ്ടത്.
നസീര്‍ അഹമ്മദിന്റെ കാര്‍ മൃതദേഹത്തിന് അടുത്ത് തന്നെ ഉണ്ടായിരുന്നു. കാറിന് മുകളില്‍ കണ്ട എഴുത്തുകള്‍ സംശയത്തിനിട നല്‍കുന്നതായി പൊലീസ് പറഞ്ഞു. സദാചാരകൊലയാണോ എന്നും അന്വേഷിക്കുന്നുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ പറയാനാകൂ എന്ന് പൊലീസ് അറിയിച്ചു. ഡോഗ് സ്വാഡും വിരലടയാളവിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.












Click it and Unblock the Notifications