ചിക്കന്‍ ഫ്രൈയില്‍ പഴുതാര
കോവളം: പാഴ്‌സലായി വാങ്ങിയ ചിക്കന്‍ ഫ്രൈയി കഴിക്കുന്നതിനിടെ പഴുതാരയെ കണ്ടെത്തി. ചിക്കന്‍ ഫ്രൈ കഴിച്ച രണ്ടു യുവതികളെ ഛര്‍ദി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിഴിഞ്ഞം മുണ്ടപ്ലാവിളയില്‍ റജീന(22), സഹോദരി ഹലീമ(19) എന്നിവരാണ് ആശുപത്രിയിലായത്.
വെള്ളിയാഴ്ച രാത്രി വിഴിഞ്ഞത്തെ ഒരു ഫാസ്റ്റ് ഫുഡ് കടയില്‍ നിന്നും ഇവരുടെ സഹോദരനാണ് ചിക്കന്‍ ഫ്രൈ വാങ്ങിച്ചത്. വീട്ടില്‍ വച്ച് ചിക്കന്‍ ഫ്രൈ കഴിയ്ക്കുന്നതിനിടെയാണ് പഴുതാരയെ കണ്ടെത്തിയത്. ഹെല്‍ത്ത് സെന്റക് അധികൃതര്‍ എത്തി ചിക്കന്റെ സാമ്പിളുകള്‍ ശേഖരിച്ചു.
അടുത്തിടെയായി വൃത്തിഹീനമായ ഭക്ഷണം വിതരണം ചെയ്യുന്ന സംഭവങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തുന്ന പരിശോധനകള്‍ ഫലപ്രദമാകുന്നില്ലെന്നാണ് ഇത് തെളിയിക്കുന്നത്.












Click it and Unblock the Notifications