വാഹനാപകടം:സികെ ചന്ദ്രപ്പന്റെ ഭാര്യക്ക് പരിക്കേറ്റു

വെഞ്ഞാറമൂടിന് സമീപം ആലന്തറയില്‍ രാവിലെ ആറു മണിയോടെയായിരുന്നു അപകടം. സിപിഐ വനിതാ സംഘടനയായ മഹിളാസംഘത്തിന്റെ നേതാക്കള്‍ സഞ്ചരിച്ച ഇന്‍ഡിക്ക കാറില്‍ ട്രാക്ടര്‍ ഇടിക്കുകയായിരുന്നു. മഹിളാസംഘം സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. ഇന്ദിരാ രവീന്ദ്രന്‍ (52), സംസ്ഥാന കമ്മിറ്റിയംഗം വസന്തകുമാരി (60), ജില്ലാ സെക്രട്ടറി പി. ബീന (45), കാര്‍ െ്രെഡവര്‍ ചന്ദ്രന്‍(34) എന്നിവര്‍ക്കാണ് പരിക്കേറ്റ മറ്റുള്ളവര്‍. ഇവരെ വെഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇതില്‍ ബുലുറോയ് ചൗധരിയുടെയും ഇന്ദിരാ രവീന്ദ്രന്റെയും പരിക്ക് ഗുരുതരമാണ്. ഇവരെ എസ്.യു.ടി റോയല്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. രാവിലെ 11ന് എറണാകുളത്ത് നടക്കുന്ന മഹിളാസംഘത്തിന്റെ സംസ്ഥാന കമ്മിറ്റിയോഗത്തല്‍ പങ്കെടുക്കാന്‍ പോകുകയായിരുന്നു ഇവര്‍.
അപകടവിവരം അറിഞ്ഞ സിപിഐ ജില്ലാ സെക്രട്ടറി വെഞ്ഞാറമൂട് ശശി അടക്കമുള്ള നേതാക്കള്‍ ആശുപത്രിയില്‍ എത്തി. അപകടത്തിന് ശേഷം നിര്‍ത്താതെ പോയ ടാക്ടറിന്റെ ഡ്രൈവര്‍ വണ്ടിയുപേക്ഷിച്ച് രക്ഷപെട്ടു.












Click it and Unblock the Notifications