കോണ്‍ഗ്രസിനും സിപിഎമ്മിനും എതിരെ എംവിആര്‍

എല്ലാ കാലവും കൂടെ നില്‍ക്കും എന്ന ധാരണ കോണ്‍ഗ്രസിന് വേണ്ട എന്ന് അദ്ദേഹം താക്കീത് നല്‍കി.
സിഖുകാരെ കൂട്ടക്കൊല ചെയ്‌തതിന്റെ പാപക്കറ മാറ്റാനാണ് കോണ്‍ഗ്രസ് മന്‍മോഹന്‍ സിങ്ങിനെ പ്രധാനമന്ത്രിയാക്കിയത്. എന്നാല്‍ ഇപ്പോള്‍ ഈ കറ മുഴുവന്‍ ജനങ്ങള്‍ പേറുകയാണ്. കാണുന്നതിനെല്ലാം വില കൂട്ടുകയാണ് സര്‍ക്കാര്‍.
കോണ്‍ഗ്രസിന് എതിരെ എന്ന പോലെ സിപിഎമ്മിന് എതിരെയും എംവിആര്‍ ആഞ്ഞടിച്ചു.
തൊഴിലാളി വര്‍ഗ സര്‍വ്വാധിപത്യമോ ബല പ്രയോഗത്തിലൂടെയുള്ള വിപ്ലവമോ ഇവിടെ ആവശ്യമില്ല എന്നും പറഞ്ഞ എംവിആര്‍ കമ്മ്യൂണിസ്റ്റുകാരനെ കൊലപ്പെടുത്തിയിട്ട് ഞങ്ങള്‍ വിപ്ലവകാരികളാണ് എന്ന് പറഞ്ഞു നടക്കുന്നത് അപമാനകരമാണ് എന്നും അഭിപ്രായപ്പെട്ടു. സിഎംപിയുടെ കണ്ണൂര്‍ ജില്ലാ സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുത്തകകളുടെ കോടിക്കണക്കിന് രൂപ അച്ചാരം പറ്റി പ്രവര്‍ത്തിക്കുന്ന സിപിഎമ്മിന് എതിരെ ഇടതുപക്ഷ പാര്‍ട്ടികളുടെ ഐക്യം ഉണ്ടാവണം എന്നും എംവിആര്‍ അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications