കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
മിനിമം ചാര്‍ജ് 7 രൂപയാക്കണമെന്ന് ബസ്സുടമകള്‍
തിരുവനന്തപുരം: കുറഞ്ഞ ടിക്കറ്റ് നിരക്ക് അഞ്ചില്‍ നിന്ന് ഏഴ് രൂപയാക്കി ഉയര്‍ത്തണമെന്ന് ബസുടമകള്‍ ആവശ്യപ്പെട്ടു. യാത്രാനിരക്ക് വര്‍ധനയുമായി ബന്ധപ്പെട്ട് ജസ്റ്റിസ്. രാമചന്ദ്രന് കമ്മിറ്റി നടത്തിയ തെളിവെടുപ്പിലാണ് ബസുടമകള്‍ ആവശ്യമുന്നയിച്ചത്. കിലോമീറ്റര്‍ നിരക്ക് 70 പൈസയാക്കണമെന്നാണ് ഉടമകള്‍ ആവശ്യപ്പെട്ടു.
അടിക്കടി ഉണ്ടാകുന്ന ഇന്ധന വിലവര്‍ധനവിനെ തുടര്‍ന്ന് യാത്രാക്കൂലി പരിഷ്കരിക്കണമെന്ന് സ്വകാര്യ ബസ് ഉടമകളും കെ.എസ്.ആര്.ടി.സി യും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് ജസ്റ്റിസ് രാമചന്ദ്രന് കമ്മിറ്റി വെള്ളിയാഴ്ച തെളിവെടുപ്പ് നടത്തിയത്.
സമിതിയുടെ റിപ്പോര്‍ട്ട് തിങ്കളാഴ്ച സര്‍ക്കാരിന് കൈമാറും. ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗത്തില്‍ ഇതുസംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകുമെന്നറിയുന്നു. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ അനിശ്ചിത കാല സമരം ആരംഭിയ്ക്കുമെന്നും ബസ്സുടമകളുടെ സംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നു.