ടിപി വധം: സിബിഐ വേണ്ടെന്ന് നിയമോപദേശം

ടിപി വധക്കേസിന്റെ അന്വേഷണം കേരളാ പോലീസ് ഏറെക്കുറെ പൂര്‍ത്തിയാക്കിയ സ്ഥിതിയ്ക്ക് കേസ് സിബിഐയ്ക്ക് കൈമാറേണ്ട ആവശ്യമില്ല. 76 പേരെ പ്രതികളാക്കി കുറ്റപത്രം സമര്‍പ്പിച്ചു കഴിഞ്ഞ കേസ് മറ്റൊരു ഏജന്‍സിയ്്ക്ക് വിട്ടുകൊടുക്കുന്നത് പ്രതികള്‍ക്ക് രക്ഷപെടാന്‍ അവസരമുണ്ടാക്കുമെന്നുമാണ് സര്‍ക്കാരിന് ലഭിച്ച നിയമോപദേശം.
രമ ആവശ്യപ്പെട്ടാല്‍ കേസ് സിബിഐയ്ക്ക് വിടുമെന്ന് ആഭ്യന്തരമന്ത്രിയും മുഖ്യമന്ത്രിയും മുന്‍പ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ടിപി വധം സിബിഐ അന്വേഷിക്കേണ്ട സാഹചര്യമില്ലെന്നായിരുന്നു കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞത്.
കേസിലെ ഗൂഢാലോചന മാത്രമാണ് ഇനി കണ്ടെത്താനുള്ളതെന്നിരിക്കെ കേസ് സിബിഐ ഏറ്റെടുക്കുമോ എന്ന കാര്യത്തിലും ആശങ്കയുണ്ട്.












Click it and Unblock the Notifications