Get Updates
Get notified of breaking news, exclusive insights, and must-see stories!

കടബാധ്യത:വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്‌തു

Wayanad Map
വയനാട്‌: കടബാധ്യത മൂലം വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്‌തു. അമ്പലവയലിലെ മാത്തോത്തില്‍ എബ്രഹാം എന്ന ബാബു (48) ആണ്‌ ആത്മഹത്യ ചെയ്‌തിരിക്കുന്നത്‌. പത്തു ലക്ഷം കടബാധ്യതയുണ്ട്‌ മരിച്ച ബാബുവിന്‌ എന്നാണ്‌ റിപ്പോര്‍ട്ട്‌.

വിഷം കഴിച്ചാണ്‌ ഇയാള്‍ ആത്മഹത്യ ചെയ്‌തിരിക്കുന്നത്‌. വെള്ളിയാഴ്‌ച വൈകീട്ട്‌ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയ ഇയാളെ പെട്ടെന്നു തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയില്‍ വെച്ച്‌ ശനിയാഴ്‌ച രാവിലെയാണ്‌ മരണം സംഭവിച്ചിരിക്കുന്നത്‌.

സ്വന്തം ഭൂമിക്ക്‌ പുറമെ പാട്ടത്തിനെടുത്ത സ്ഥലത്തും ഇയാള്‍ കൃഷി ചെയ്‌തിരുന്നു. വാഴയും ഇഞ്ചിയും ആണ്‌ ഇയാള്‍ കൃഷി ചെയ്‌തിരുന്നത്‌. രണ്ട്‌ മക്കളുടെ വിദ്യാഭ്യാസത്തിനു വേണ്ടിയും കൃഷിക്കു വേണ്ടിയും വിവിധ ബാങ്കുകളില്‍ നിന്നായി എടുത്ത ലോണുകളാണ്‌ പത്തു ലക്ഷത്തോളം വരുന്ന കടബാധ്യതയ്‌ക്ക്‌ കാരണമായത്‌. ലോണുകള്‍ തിരിച്ചെടക്കാനാവാതെ വന്നപ്പോഴാണ്‌ ബാബു ആത്മഹത്യ ചെയ്‌തത്‌.

കാലാവസ്ഥ മോശമായതിനെ തു
ടര്‍ന്ന്‌ വാഴ കൃഷിയും ഇഞ്ചി കൃഷിയും നഷ്ടത്തിലായി. കൂടാതെ വാഴപ്പഴത്തിന്റെ വില കുത്തനെ ഇടിഞ്ഞതും നഷ്ടത്തിന്റെ ആഴം വര്‍ദ്ധിപ്പിച്ചു. കിലോയ്‌ക്ക്‌ 38 രൂപയുണ്ടായിരുന്ന വാഴപ്പഴത്തിന്റെ വില കുത്തനെയിടിഞ്ഞ്‌ 12 രൂപയില്‍ എത്തി നില്‍ക്കുകയാണ്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+