കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിസാറ്റ് 10 വിക്ഷേപണം വിജയകരം

  • By Ajith Babu
Google Oneindia Malayalam News

ഫ്രഞ്ച്ഗയാന: ഇന്ത്യയുടെ ഏറ്റവും ഭാരം കൂടിയ വാര്‍ത്താവിനിമയ ഉപഗ്രഹം ജിസാറ്റ് 10 വിജയകരമായി വിക്ഷേപിച്ചു. തെക്കേ അമേരിക്കയില്‍ അറ്റ്‌ലാന്റിക് തീരത്തെ ഫ്രഞ്ച് ഗയാനയിലെ ഖോറോയില്‍ നിന്നായിരുന്നു പുലര്‍ച്ചെ 2.48നായിരുന്നു വിക്ഷേപണം.

യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയായ ആരിയന്‍സ്‌പേസിന്റെ നേതൃത്വത്തിലായിരുന്നു വിക്ഷേപണം. ഏരിയന്‍- ഇസിഎ റോക്കറ്റ് 30 മിനിറ്റ് കൊണ്ടാണ് ഭീമന്‍ ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിച്ചത്. ഐ.എസ്.ആര്‍.ഒയുടെ നൂറ്റിയൊന്നാമത് വിക്ഷേപണമാണിത്. സെപ്റ്റംബര്‍ 22നാണ് വിക്ഷേപണം നിശ്ചയിച്ചിരുന്നതെങ്കിലും അവസാന നിമിഷം റോക്കറ്റിന്റെ മുകള്‍ ഭാഗത്ത് ഒരു ഗ്രാം വരുന്ന പൊടി കണ്ടെത്തിയതോടെ വിക്ഷേപണം മാറ്റിവയ്ക്കുകയായിരുന്നു.

30 ട്രാന്‍സ്‌പോണ്ടറുകളുള്ള ഉപഗ്രമാണ് ജിസാറ്റ്- 10. 15 വര്‍ഷം ആയുസ് നിശ്ചയിക്കപ്പെട്ട ഈ ഉപഗ്രഹത്തിന് 3400 കിലോഗ്രാം ഭാരമാണുള്ളത്. ഐഎസ്ആര്‍ഒയുടെ മൂന്നാമത്തെ വാര്‍ത്താവിനിമയ ഉപഗ്രഹമാണിത്. 750 കോടി രൂപ ചെലവാക്കി നിര്‍മിച്ച ജിസാറ്റ് 10 ഇന്ത്യന്‍ വാര്‍ത്താവിനിമയരംഗത്ത് മുതല്‍ക്കൂട്ടാകുമെന്നാണ് പ്രതീക്ഷ.

ജിപിഎസ് സിഗ്നലുകള്‍ കൂടുതല്‍ കൃത്യതയോടെ ലഭ്യമാക്കാന്‍ ജിസാറ്റ് 10 സഹായിക്കുമെന്ന് ശാസ്ത്രജ്ഞര്‍ വിശദീകരിച്ചു. നവംബര്‍ മാസത്തോടെ ജി സാറ്റ് 10 പ്രവര്‍ത്തനക്ഷമമാകുമെന്ന ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ രാധാകൃഷ്ണന്‍ അറിയിച്ചു.

English summary
The country's advanced communicationsatellite GSAT-10 was successfully launched early on Saturday on board Ariane-5 rocket from Europe's spaceport in French Guiana
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X