ബസ്സപകടം:7 തീര്‍ത്ഥാടകര്‍ മരിച്ചു

മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. ഹൂഗ്ലി ജില്ലയിലെ ഗുരാപ്പിയിലാണ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞത്. തരാപിതില്‍ നിന്നും കൊല്‍ക്കത്തയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്. ബസിന്റെ ഡ്രൈവര്‍ ഉറങ്ങി പോയതാണ് അപകട കാരണം എന്നാണ് പൊലീസ് പറയുന്നത്.
പരിക്കേറ്റവരെ ബുര്‍ദ്വാനിലെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ബീഹാറിലെ വൈശാലി ജില്ലയില്‍ നിന്നും ഉള്ള താര്‍ത്ഥാടകരാണ് ബസ്സില്‍ ഉണ്ടായിരുന്നത്.
പരിക്കേറ്റവരില്‍ പലരുടേയും നില അതീവ ഗുരുതരമായി തുടരുകയാണ്. സംഭവ സ്ഥലത്ത് രക്ഷാ പ്രവര്‍ത്തനം ഊര്‍ജ്ജിതമായി നടക്കുന്നുണ്ട്.












Click it and Unblock the Notifications