കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബസ്സപകടം:7 തീര്‍ത്ഥാടകര്‍ മരിച്ചു

  • By Shabnam Aarif
Google Oneindia Malayalam News

West Bengal Map
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബസ്‌ മറിഞ്ഞ്‌ ഏഴു തീര്‍ത്ഥാടകര്‍ മരിച്ചു. ടൂറിസ്റ്റ്‌ ബസ്സാണ്‌ അപകടത്തില്‍ പെട്ടിരിക്കുന്നത്‌. ഞായറാഴ്‌ച പുലര്‍ച്ചെയാണ്‌ അപകടം സംഭവിച്ചിരിക്കുന്നത്‌. അമ്പത്‌ പേര്‍ക്ക്‌ പരിക്കേറ്റിട്ടുണ്ട്‌.

മരണ സംഖ്യ ഇനിയും ഉയരാനാണ്‌ സാധ്യത. ഹൂഗ്ലി ജില്ലയിലെ ഗുരാപ്പിയിലാണ്‌ ബസ്‌ നിയന്ത്രണം വിട്ട്‌ മറിഞ്ഞത്‌. തരാപിതില്‍ നിന്നും കൊല്‍ക്കത്തയിലേക്ക്‌ പോവുകയായിരുന്ന ബസാണ്‌ അപകടത്തില്‍ പെട്ടത്‌. ബസിന്റെ ഡ്രൈവര്‍ ഉറങ്ങി പോയതാണ്‌ അപകട കാരണം എന്നാണ്‌ പൊലീസ്‌ പറയുന്നത്‌.

പരിക്കേറ്റവരെ ബുര്‍ദ്വാനിലെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ബീഹാറിലെ വൈശാലി ജില്ലയില്‍ നിന്നും ഉള്ള താര്‍ത്ഥാടകരാണ്‌ ബസ്സില്‍ ഉണ്ടായിരുന്നത്‌.

പരിക്കേറ്റവരില്‍ പലരുടേയും നില അതീവ ഗുരുതരമായി തുടരുകയാണ്‌. സംഭവ സ്ഥലത്ത്‌ രക്ഷാ പ്രവര്‍ത്തനം ഊര്‍ജ്ജിതമായി നടക്കുന്നുണ്ട്‌.

English summary
Seven pilgrims died in a bus accident in West Bengal. The travelers were from Bihar. The condition of many of the injured passengers is very serious. So chances are there to increase the death toll.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X