ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കാന്‍ ശുപാര്‍ശ

വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്കും ഈ വര്‍ദ്ധിപ്പിക്കുന്ന ടിക്കറ്റ് നിരക്കിന് ആനുപാതികമായി ഉയര്‍ത്തണം എന്നും ശുപാര്‍ശയില്‍ പറയുന്നുണ്ട്. നിര്‍ദ്ദിഷ്ട നിരക്കിന്റെ 25 ശതമാനം വിദ്യാര്‍ത്ഥി കണ്‍സഷനില്‍ വേണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്.
ഗതാഗത മന്ത്രി ആര്യാടന് മുഹമ്മദിന് കൈമാറിയിരിക്കുന്ന റിപ്പോര്‍ട്ടിന് അടുത്ത മന്ത്രിസഭാ യോഗത്തോടെ അംഗീകാരം ലഭിക്കാനാണ് സാധ്യത.
ഓര്‍ഡിനറി ബസുകളില്‍ മിനിമം ചാര്‍ജ് 5 രൂപയില്‍ നിന്നും 6 രൂപയാക്കി ഉയര്‍ത്തുക. കിലോമീറ്റര്‍ നിരക്ക് 55 പൈസയില്‍ നിന്നും 58 ആയി വര്‍ധിപ്പിക്കണം. ഫാസ്റ്റ് പാസഞ്ചര്‍ ബസുകളുടെ കിലോമീറ്റര്‍ നിരക്ക് 57 പൈസയില്‍ നിന്നും 60 പൈസ ആയും സൂപ്പര്‍ ഫാസ്റ്റിന്റേത് 60 പൈസയില്‍ നിന്നും 65 പൈസ ആയും എക്സ്പ്രസിന്റേത് 65ല്‍ നിന്നും 70 ആയും വര്‍ധിപ്പിക്കണം. വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രത്യേക യാത്രാ നിരക്ക് പുതുക്കുന്ന നിരക്കിന്റെ 25 ശതമാനം ആയി ഉയര്‍ത്തണം. തുടങ്ങിയവയാണ് സമിതി സര്‍ക്കാറിനോട് ശുപാര്‍ശ ചെയ്തിരിക്കുന്നത്.
ഡീസല്‍ വില വര്‍ദ്ധിച്ച സാഹചര്യത്തില്‍ യാത്രാ നിരക്കും ചരക്കു കൂലിയും വര്‍ദ്ധിപ്പിക്കാന്‍ ശക്തമായ സമ്മര്‍ദ്ദം ഉണ്ടായിരുന്നു. സ്വകാര്യ ബസ് ഉടമകളും കെഎസ്ആര്‍ടിസിയും ഒരു പോലെ നിരക്കു വര്‍ദ്ധന ആവശ്യപ്പെട്ടിരുന്നു.
ഡീസലിന്റെ വില വര്‍ദ്ധിപ്പിച്ചതോടെ കെഎസ്ആര്‍ടിസിക്ക് പ്രതിമാസം 7 കോടിയുടെ അധിക ബാധ്യതയാണ് ഉണ്ടാവുക.
ഇന്ധന വില വര്‍ധിക്കുമ്പോഴെല്ലാം യാത്രാ നിരക്ക് പുനപരിശോധിക്കാറുണ്ട് എന്നും ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്നും ആവശ്യം തെറ്റല്ല എന്നും മന്ത്രി ആര്യാടന് മുഹമ്മദ് നേരത്തെ വ്യക്തമാക്കിയിരുന്നു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications