കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബസ്‌ ചാര്‍ജ്‌ വര്‍ദ്ധിപ്പിക്കാന്‍ ശുപാര്‍ശ

  • By Shabnam Aarif
Google Oneindia Malayalam News

KSRTC
തിരുവനന്തപുരം: ബസ്‌ ചാര്‍ജ്‌ വര്‍ദ്ധിപ്പിക്കാനും മിനിമം ചാര്‍ജ്‌ ആറു രൂപയാക്കാനും ശുപാര്‍ശ. ജസ്റ്റിസ്‌ രാമചന്ദ്രന്‍ അധ്യക്ഷനായ നിരക്കു നിര്‍ണയ സമിതിയുടേതാണ്‌ ശുപാര്‍ശ. ശുപാര്‍ശകള്‍ ഉള്‍ക്കൊള്ളുന്ന റിപ്പോര്‍ട്ട്‌ സര്‍ക്കാറിന്‌ കൈമാറിയിട്ടുണ്ട്‌.

വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്കും ഈ വര്‍ദ്ധിപ്പിക്കുന്ന ടിക്കറ്റ്‌ നിരക്കിന്‌ ആനുപാതികമായി ഉയര്‍ത്തണം എന്നും ശുപാര്‍ശയില്‍ പറയുന്നുണ്ട്‌. നിര്‍ദ്ദിഷ്ട നിരക്കിന്റെ 25 ശതമാനം വിദ്യാര്‍ത്ഥി കണ്‍സഷനില്‍ വേണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്‌.

ഗതാഗത മന്ത്രി ആര്യാടന്‍ മുഹമ്മദിന്‌ കൈമാറിയിരിക്കുന്ന റിപ്പോര്‍ട്ടിന്‌ അടുത്ത മന്ത്രിസഭാ യോഗത്തോടെ അംഗീകാരം ലഭിക്കാനാണ്‌ സാധ്യത.

ഓര്‍ഡിനറി ബസുകളില്‍ മിനിമം ചാര്‍ജ്‌ 5 രൂപയില്‍ നിന്നും 6 രൂപയാക്കി ഉയര്‍ത്തുക. കിലോമീറ്റര്‍ നിരക്ക്‌ 55 പൈസയില്‍ നിന്നും 58 ആയി വര്‍ധിപ്പിക്കണം. ഫാസ്റ്റ്‌ പാസഞ്ചര്‍ ബസുകളുടെ കിലോമീറ്റര്‍ നിരക്ക്‌ 57 പൈസയില്‍ നിന്നും 60 പൈസ ആയും സൂപ്പര്‍ ഫാസ്റ്റിന്റേത്‌ 60 പൈസയില്‍ നിന്നും 65 പൈസ ആയും എക്‌സ്‌പ്രസിന്റേത്‌ 65ല്‍ നിന്നും 70 ആയും വര്‍ധിപ്പിക്കണം. വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രത്യേക യാത്രാ നിരക്ക്‌ പുതുക്കുന്ന നിരക്കിന്റെ 25 ശതമാനം ആയി ഉയര്‍ത്തണം. തുടങ്ങിയവയാണ്‌ സമിതി സര്‍ക്കാറിനോട്‌ ശുപാര്‍ശ ചെയ്‌തിരിക്കുന്നത്‌.

ഡീസല്‍ വില വര്‍ദ്ധിച്ച സാഹചര്യത്തില്‍ യാത്രാ നിരക്കും ചരക്കു കൂലിയും വര്‍ദ്ധിപ്പിക്കാന്‍ ശക്തമായ സമ്മര്‍ദ്ദം ഉണ്ടായിരുന്നു. സ്വകാര്യ ബസ്‌ ഉടമകളും കെഎസ്‌ആര്‍ടിസിയും ഒരു പോലെ നിരക്കു വര്‍ദ്ധന ആവശ്യപ്പെട്ടിരുന്നു.

ഡീസലിന്റെ വില വര്‍ദ്ധിപ്പിച്ചതോടെ കെഎസ്‌ആര്‍ടിസിക്ക്‌ പ്രതിമാസം 7 കോടിയുടെ അധിക ബാധ്യതയാണ്‌ ഉണ്ടാവുക.

ഇന്ധന വില വര്‍ധിക്കുമ്പോഴെല്ലാം യാത്രാ നിരക്ക്‌ പുനപരിശോധിക്കാറുണ്ട്‌ എന്നും ബസ്‌ ചാര്‍ജ്‌ വര്‍ധിപ്പിക്കണമെന്നും ആവശ്യം തെറ്റല്ല എന്നും മന്ത്രി ആര്യാടന്‍ മുഹമ്മദ്‌ നേരത്തെ വ്യക്തമാക്കിയിരുന്നു.

English summary
The regulatory committee presided by Justice Ramachandran recommends to increase the bus charge. The report has handed over to the transport minister Aryadan Mohammed.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X