കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരുവനന്തപുരം ജില്ലയില്‍ കോളറ

  • By Shabnam Aarif
Google Oneindia Malayalam News

Vibrio Cholarae
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ കോളറ പടരുന്നതായി റിപ്പോര്‍ട്ട്‌. തീരദേശ പ്രദേശമായ പുതിയ തുറയിലെ രണ്ട്‌ കുട്ടികള്‍ക്ക്‌ കോളറ പിടിപ്പെട്ടതായി ആണ്‌ പ്രഥമിക വിവരം. ഈ പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പ്‌ മേഖലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്‌.

എട്ട്‌ മാസം, രണ്ട്‌ വയസ്സ്‌ എന്നിങ്ങനെ മാത്രം പ്രായനുള്ള രണ്ട്‌ കുഞ്ഞുങ്ങള്‍ക്കാണ്‌ പകര്‍ച്ച വ്യാധിയായ കോളറ ബാധിച്ചിരിക്കുന്നത്‌. പ്രദേശത്ത്‌ ആരോഗ്യ വകുപ്പ്‌ പ്രവര്‍ത്തകര്‍ ബോധവത്‌കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്‌.

കോളറ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ചര്‍ദ്ദില്‍, വയറിളക്കം തുടങ്ങിയ രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ വളരെ പെട്ടെന്നു തന്നെ അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ ചികിത്സ തേടണം എന്ന്‌ ആരോഗ്യ വകുപ്പ്‌ അറിയിച്ചു.

പുതിയ തുറ ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന താര പ്രദേശം ആയതിനാല്‍ കോളറ വളരെ വേഗത്തില്‍ പടര്‍ന്നു പിടിക്കാനുള്ള സാധ്യത കൂടുതലാണ്‌. ഒരാഴ്‌ചക്കാലമായി മെഡിക്കല്‍ സംഘം ഇവിടെ ക്യാമ്പ്‌ ചെയ്യുന്നുണ്ട്‌.

പൂര്‍ണ്ണമായും നിര്‍മാര്‍ജ്ജനം ചെയ്യപ്പെട്ടു എന്നു വിശ്വസിച്ചിരുന്ന കോളറ വര്‍ഷങ്ങള്‍ക്ക്‌ ശേഷം വീണ്ടും തിരിച്ചെത്തിയത്‌ ആശങ്കയ്‌ക്ക്‌ കാരണം ആയിട്ടുണ്ട്‌. സമീപ തലസ്ഥാനമായ തമിഴ്‌നാട്ടില്‍ നിന്നാവാം കോളറ തിരുവനന്തപുരത്തേക്ക്‌ വ്യാപിച്ചത്‌ എന്നാണ്‌ പ്രാഥമിക നിഗമനം.

English summary
Two cases of Cholera has been confirmed by the health department in the coastal area of Puthiyathura. The epidemic which was thought to have been completely wiped off has made a return after a period of five years.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X