കള്ളുഷാപ്പ് പൂട്ടുക പ്രായോഗികമല്ല:മന്ത്രി

അതുപോലെ കോരളത്തില്‍ സമ്പൂര്‍ണ്ണ മദ്യ നിരോധനം കൊണ്ടു വരണം എന്നുള്ളത് മുസ്ലീം ലീഗിന്റെ മാത്രം അഭിപ്രായം ആണ് എന്നും, യുഡിഎഫിന് അങ്ങനെ ഒരു അഭിപ്രായം ഇല്ല എന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിന്റെ സാമൂഹിക അന്തരീക്ഷത്തില്‍ കള്ളു കുടി നിര്‍ത്തി ബിയര്‍ കുടിക്കണം എന്ന് പറയാന്‍ പറ്റില്ല. സര്‍ക്കാരിന്റെ ഇതുവരെയുള്ള നയം കള്ള് വ്യവസായത്തെ സംരംക്ഷിക്കുക എന്നതാണ്. തുടര്‍ന്നുള്ള കാര്യങ്ങള്‍ യുഡിഎഫില്‍ ചര്‍ച്ച ചെയ്‌ത് തീരുമാനിക്കും.
സമ്പൂര്‍ണ്ണ മദ്യ നിരോധനം ആണ് ലീഗിന്റെ ലക്ഷ്യം എന്നും ബാറുകളിലെ മദ്യ വില്‌പന നിയന്ത്രിക്കണം എന്ന ഹൈക്കോടതിയുടെ നിര്‍ദ്ദേശത്തെ സ്വാഗതം ചെയ്യുകയാണ് എന്നും മുസ്ലീം ലീഗ് നേതാവ് ഇടി മുഹമ്മദ് ബഷീര്‍ ശനിയാഴ്‌ച പറഞ്ഞിരുന്നു. ഇക്കാര്യം അടുത്ത യുഡിഎഫ് യോഗത്തില്‍ ചര്‍ച്ചയ്‌ക്ക് ഇടാനും മുസ്ലീം ലീഗില്‍ തീരുമാനം ആയിരുന്നു.
എന്നാല്‍ മുസ്ലീം ലീഗ് നിലപാടിന് കടക വിരുദ്ധമായ നിലപാടുമായി കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയും ശനിയാഴ്‌ച തന്നെ രംഗത്തെത്തിയിരുന്നു. ലീഗിന്റെ നീക്കം അംഗീകരിക്കാനാവില്ല എന്നും കള്ളു നിരോധനം അപ്രായോഗികം ആണെന്നും ചെന്നിത്തല പറഞ്ഞു.
കള്ള് വ്യവസായം നിര്‍ത്തലാക്കുന്നതിനെ കുറിച്ച് ആലോചിച്ചു കൂടെ എന്ന് ഹൈക്കോടതി സര്‍ക്കാറിനോട് ചോദിച്ചതാണ് ഈ ചര്‍ച്ചകള്‍ക്കും, പ്രസ്‌താവനകള്‍ക്കും എല്ലാം വഴിയൊരുക്കിയത്.
കള്ളിന്റെ മറവിലാണ് വ്യാജ മദ്യവും ചാരായവും വില്‌ക്കുന്നത് എന്ന് നിരീക്ഷിച്ച കോടതി അബ്‌കാരി കേസുകളില്‍ പിടിയിലാവുന്നത് ഇങ്ങേ അറ്റത്തുള്ള വില്‌പനക്കാരന്‍ മാത്രം ആണ് എന്നും വന്‍കിടക്കാര്‍ രക്ഷപ്പെടുകയാണ് എന്നും പറഞ്ഞു.












Click it and Unblock the Notifications