ലെവല്‍ക്രോസുകള്‍ എസ്ഡിപിഐ പ്രക്ഷോഭത്തിലേക്ക്

കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ രണ്ട് വിദേശികളടക്കം 14 പേരാണ് ലെവല്‍ക്രോസ് അപകടത്തില്‍ മരിച്ചത്. ലെവല്‍ ക്രോസുകളില്‍ സുരക്ഷാനടപടികള്‍ ഒരുക്കുന്നതില്‍ സംഭവിച്ച ഗുരുതരവീഴ്ചയാണിതിനു കാരണം. എല്ലാ റെയില്‍വേ ക്രോസിങുകളിലും ഗാര്‍ഡുമാരെ നിയമിക്കുമെന്ന് കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും കേരളത്തില്‍ ഒരു നടപടിയും ഉണ്ടായില്ല.
ആലപ്പുഴസംഭവത്തിനുശേഷം അരൂരില്‍ ഗാര്‍ഡിനെ നിയമിച്ചെങ്കിലും മറ്റു ആളില്ലാ ലെവല്‍ക്രോസുകളുടെ സ്ഥിതി ഇപ്പോഴും ഗുരുതരമാണ്. അത് പരിഹരിക്കാനുള്ള ഒരു നീക്കവും റെയില്‍വേ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകുന്നില്ല. ജനങ്ങളുടെ ജീവന്‍ കൊണ്ട് അമ്മാനമാടുന്ന ഈ സ്ഥിതിവിശേഷം അംഗീകരിക്കാനാവില്ല. ഇതില്‍ കേരള ജനതയ്ക്കുള്ള പ്രതിഷേധമാണ് നിവേദനത്തിലൂടെ അറിയിച്ചത്-എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം പറഞ്ഞു.












Click it and Unblock the Notifications