ജയിച്ചാല്‍ സൂചിക്ക് പ്രസിഡന്റ് ആകാം:മ്യാന്‍മര്‍

സൂചിയും അവരുടെ പാര്‍ട്ടിയായ നാഷണല്‍ ലീഗ് ഫോര്‍ ഡിമോക്രസിയും ഭൂരിപക്ഷം നേടിയാല്‍ പിന്നെ സൂചുയെ പ്രസിഡന്റ് ആക്കുന്നതില്‍ വേറെന്തു തടസ്സം ആണ് ഉള്ളത് എന്നാണ് സെയ്‌ന്‍ ചോദിക്കുന്നത്.
ജനങ്ങള്‍ സൂചിയെ അംഗീകരിച്ചാല്‍ അവരെ അംഗീകരിക്കുന്നതില്‍ തനിക്കും ഒരു പ്രശ്‌നവും ഇല്ല. അദ്ദേഹം വ്യക്തമാക്കി. ബിബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് സെയ്‌ന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
2010ലാണ് നീണ്ട 24 വര്‍ഷക്കാലത്തെ വീട്ടു തടങ്കലില്‍ നിന്നും മ്യാന്‍മര്‍ ഭരണകൂടം മോചിപ്പിച്ചത്.
2015ലാണ് മ്യാന്‍മരില്‍ അടുത്ത തിരഞ്ഞെടുപ്പ്. 2015ലെ തിരഞ്ഞെടുപ്പില്‍ സൂചി തിരഞ്ഞെടുക്കപ്പെടാന്‍ സാധ്യത ഉണ്ട് എന്നാണ് സെയ്‌ന്‍ അഭിപ്രായപ്പെട്ടത്.
തനിക്കും സൂചിക്കും ഇടയില്‍ പ്രശ്‌നങ്ങള്‍ ഒന്നും ഇല്ല എന്നും രാഷട്രത്തിന്റെ പുനസംഘടനാ പ്രവര്‍ത്തനങ്ങളില്‍ ഇരുവരും ഒത്തൊരുമിച്ചാണ് പ്രവര്‍ത്തിക്കുന്നത് എന്നും സെയ്‌ന്‍ പറഞ്ഞു.












Click it and Unblock the Notifications