കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹസാരെയുമായി ഏറ്റുമുട്ടലിനില്ല എന്ന്‌ കെജ്രിവാള്‍

  • By Shabnam Aarif
Google Oneindia Malayalam News

Aravind Kejriwal
ദില്ലി: അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക്‌ പരിപൂര്‍ണ്ണ പിന്തുണ നല്‍കും എന്ന്‌ അരവിന്ദ്‌ കെജ്രിവാള്‍. അണ്ണാ ഹസാരെയുമായി കൂടിക്കാഴ്‌ച നടത്തുന്നതിനിടെയാണ്‌ കെജ്രിവാള്‍ ഇക്കാര്യം അറിയിച്ചത്‌.

ദില്ലിയില്‍ എത്തിയ ഹസാരെയെ മനിഷ്‌ സിസോഡിയക്കൊപ്പം ആണ്‌ കെജ്രിവാള്‍ സന്ദര്‍ഷിച്ചത്‌. തങ്ങള്‍ രണ്ടു പേരും വ്യത്യസ്‌ത വഴികളിലൂടെ സഞ്ചരിക്കുന്നത്‌ ഒരേ ലക്ഷ്യത്തിലേക്കാണ്‌ എന്നും പരസ്‌പര യുദ്ധമില്ലാതെ സഹകരണം തുടരും എന്നും അദ്ദേഹം അറിയിച്ചു.

അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന്‌ അണ്ണ ഹസാരെയുമായി അകന്ന ശേഷം ഇത്‌ ആദ്യമായാണ്‌ കെജ്രിവാള്‍ അദ്ദേഹത്തെ സന്ദര്‍ശിക്കുന്നത്‌.

ഈയിടെയാണ്‌ അണ്ണ ഹസാരെ സംഘം പിരിച്ചു വിട്ടത്‌. സംഘത്തിലെ ഒരു പ്രധാന പ്രവര്‍ത്തകന്‍ ആയിരുന്നു കെജ്രിവാള്‍. കെജ്രിവാള്‍ സംഘത്തെ ഒരു രാഷ്ട്രീയ പാര്‍ട്ടിയായി മാറ്റാന്‍ ശ്രമിച്ചതാണ്‌ സംഘത്തിന്റെ പിരിച്ചു വിടലില്‍ കലാശിച്ചത്‌.

കൂടെ ഉണ്ടായിരുന്നവരുടെ രാഷ്ട്രീയ മോഹങ്ങളാണ്‌ തന്റെ പ്രസ്ഥാനത്തിന്റെ പിളര്‍പ്പിലേക്ക്‌ നയിച്ചത്‌ എന്ന അണ്ണ ഹസാരെ തന്റെ ബ്ലോഗിലൂടെ വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയ പ്രവേശനം നടത്തി മാറ്റമുണ്ടാക്കാന്‍ കഴിയില്ലഎന്ന്‌ പാര്‍ട്ടി ഉണ്ടാക്കാന്‍ ശ്രമിക്കുന്നവരോട്‌ പറഞ്ഞിട്ടുണ്ട്‌ എന്നും ഹസാരെ പറഞ്ഞിരുന്നു.

English summary
Arvind Kejriwal met Anna Hazare along with Manish Sisodia and assured that he'll support Anna in all his movements. This was the first meeting between Kejriwal and Anna after they parted ways.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X