സിഎജി കണക്കപ്പിള്ള മാത്രമല്ല: സുപ്രീം കോടതി

സി.എ.ജി ഒരു ഭരണഘടനാ സ്ഥാപനമാണ്. അതിനാല്‍ തന്നെ കണക്കുകള്‍ പരിശോധിക്കാനുള്ള അവകാശം സിഎജിയ്ക്കുണ്ട്. സി.എ.ജിയുടെ ഓഡിറ്റില്‍ ഇടപെടാന്‍ വിസമ്മതിച്ച കോടതി, സി.എ.ജി റിപ്പോര്‍ട്ട് ശരിയാണോ തെറ്റാണോ എന്ന് പരിഗണിക്കേണ്ടത് പാര്‍ലമെന്‍്റ് ആണെന്ന് ചൂണ്ടിക്കാട്ടി.
സര്‍ക്കാരിന്റെ നയപരമായ വിഷയങ്ങളില്‍ സിഎജി ഇടപെടുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ബാലന്‍സ് ഷീറ്റ് മാത്രം നോക്കാതെ പെര്‍ഫൊമന്‍സ് ഓഡിറ്റ് വേണമെന്ന ആവശ്യവും ഹര്‍ജിക്കാര്‍ ഉന്നയിച്ചിരുന്നു.
ആനന്ദ് കുമാര്‍ പട്ടേല്‍ ആണ് കല്‍ക്കരി ഖനന അഴിമതിയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് അസാധുവക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റീസ് അല്‍ത്തമാസ് കബീര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.












Click it and Unblock the Notifications