വീടിന് തീപിടിച്ച് 4കുട്ടികളടക്കം 6 പേര്‍ മരിച്ചു
India
oi-Nadiya
By Shabnam Aarif
രാമേശ്വരം: തമിഴ്‌നാട്ടിലെ രാമേശ്വരത്ത് വീടിന് തീപിടിച്ച് ആറു പേര്‍ വെന്തു മരിച്ചു. മരിച്ചവരില്‍ നാലു പേര്‍ കുട്ടികളാണ്. രാമേശ്വരത്തിന് സമീപം മണ്ഡപം തൊപ്പുവലസായില്‍ ആണ് സംഭവം.
ഒരു വയസ്സിനും പതിമൂന്ന് വയസ്സിനും ഇടയിലുള്ളവരാണ് മരിച്ച നാല് കുട്ടികള്‍. ഗൃഹനാഥന്‍, അയാളുടെ വൃദ്ധനായ പിതാവ് എന്നിവരാണ് മരിച്ച മറ്റു രണ്ട് പേര്‍. തിങ്കളാഴ്‌ച പുലര്‍ച്ചെയാണ് തീപിടുത്തം ഉണ്ടായിരിക്കുന്നത്.
വീടിന് തീപിടിക്കുമ്പോള്‍ വീട്ടുകാരെല്ലാം നല്ല ഉറക്കത്തില്‍ ആയിരുന്നു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.