കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലിപ്സ്റ്റിക്കിട്ട് ക്ഷേത്രത്തില്‍ കയറേണ്ട

  • By Nisha Bose
Google Oneindia Malayalam News

Temple
ഭോപ്പാല്‍: ജീന്‍സിനും ടീഷര്‍ട്ടിനും മാത്രമല്ല ലിപ്സ്റ്റിക്കിനും ക്ഷേത്രത്തില്‍ വിലക്ക്. മധ്യപ്രദേശിലെ ചില ജൈന ക്ഷേത്രങ്ങളാണ് ലിപ്സ്റ്റിക്കിനും വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

ക്ഷേത്രത്തില്‍ വരുമ്പോള്‍ സ്ത്രീകള്‍ വളരെ മാന്യമായി വസ്ത്രം ധരിക്കണമെന്ന് ക്ഷേത്രപുരോഹിതനായ ആര്യങ്ക ഗുരുമതി മാത പറഞ്ഞു. ക്ഷേത്രത്തില്‍ പ്രവേശിക്കുമ്പോള്‍ സ്ത്രീകള്‍ മേക്കപ്പ് ഉപയോഗിക്കാന്‍ പാടില്ല. പ്രത്യേകിച്ചും ലിപ്സ്റ്റിക്ക്. ഇക്കാര്യങ്ങള്‍ പരാമര്‍ശിക്കുന്ന ബോര്‍ഡ് ഉടന്‍ തന്നെ എല്ലാ ക്ഷേത്രങ്ങളിലും സ്ഥാപിക്കുമെന്നും ജൈന സമുദായ സംഘടനയുടെ വക്താവ് അറിയിച്ചു.

ജീന്‍സും ടോപ്പുമണിഞ്ഞ് ക്ഷേത്രത്തിലെത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. കുട്ടികളെ ഇത്തരം വേഷങ്ങള്‍ അണിയിച്ച് ക്ഷേത്രത്തിലേയ്ക്ക് അയക്കുന്ന രക്ഷിതാക്കള്‍ക്കെതിരേയും നടപടിയുണ്ടാവുമെന്ന് വക്താവ് അറിയിച്ചു. എന്നാല്‍ എന്തുതരം ശിക്ഷാനടപടിയാണ് ഇവര്‍ക്കെതിരെ സ്വീകരിക്കുക എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല.

English summary
Jain community leaders in Guna district of northern Madhya Pradesh have decided not to allow women wearing “western” attire, especially jeans and top, from entering temples
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X