കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാര്‍ഖണ്ഡ്‌ വികാസ്‌ മോര്‍ച്ചയും ഇനി പിന്തുണക്കില്ല

  • By Shabnam Aarif
Google Oneindia Malayalam News

ദില്ലി: തൃണമൂല്‍ കോണ്‍ഗ്രസ്‌ പിന്തുണ പിന്‍വലിച്ചതിന്‌ പിന്നാലെ ജാര്‍ഖണ്ഡ്‌ വികാസ്‌ മോര്‍ച്ച കേന്ദ്ര സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിക്കാനൊരുങ്ങുന്നു. ഡീസല്‍ വില വര്‍ദ്ധിപ്പിച്ചതിലും ചില്ലറ വ്യാപാര മേഖലയില്‍ പ്രത്യക്ഷ വിദേശ നിക്ഷേപം അനുവദിച്ചതിലും പ്രതിഷേധിച്ചാണ്‌ യുപിഎ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിക്കാന്‍ ജാര്‍ഖണ്ഡ്‌ വികാസ്‌ മോര്‍ച്ച തീരുമാനിച്ചത്‌.

വൈസ്‌ പ്രസിഡന്റ്‌ കെപി ശര്‍മയാണ്‌ പിന്തുണ പിന്‍വലിക്കുന്ന കാര്യം അറിയിച്ചത്‌. രണ്ട്‌ ലോക്‌സഭാംഗങ്ങളാണ്‌ ജാര്‍ഖണ്ഡ്‌ വികാസ്‌ മോര്‍ച്ചയ്‌ക്ക്‌ ഉള്ളത്‌. കോണ്‍ഗ്രസ്‌ കഴിഞ്ഞാല്‍ യുപിഎയിലെ രണ്ടാമത്തെ വലിയ കക്ഷിയായിരുന്ന തൃണമൂല്‍ കോണ്‍ഗ്രസിന്‌ 19 പാര്‍ലമെന്റ്‌ അംഗങ്ങളാണ്‌ ഉള്ളത്‌.

ജാര്‍ഖണ്ഡ്‌ വികാസ്‌ മോര്‍ച്ചയുടെ രണ്ട്‌ അംഗങ്ങളുടെ പിന്തുണ കൂടി നഷ്ടമാവുമ്പോള്‍ 21 അംഗങ്ങളുടെ പിന്തുണയാണ്‌ കോണ്‍ഗ്രസിന്‌ നഷ്ടമാവുന്നത്‌.

English summary
Jharkhand Vikas Morcha, which has two MPs in Lok Sabha, on Monday withdrew its support to the UPA government for its "anti-people policies".
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X