കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിഎ സര്‍ക്കാറിനെതിരെ മമത ആഞ്ഞടിക്കുന്നു

  • By Shabnam Aarif
Google Oneindia Malayalam News

Mamata Banerjee
ദില്ലി: യുപിഎ സഖ്യവുമായി വഴി പിരിഞ്ഞ തൃണമൂല്‍ കോണ്‍ഗ്രസ്‌ നേതാവും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും ആയ മമത ബാനര്‍ജി കേന്ദ്ര സര്‍ക്കാറിന്റെ ജന വിരുദ്ധ നയങ്ങള്‍ക്കെതിരെ ദില്ലിയില്‍ റാലി നടത്തി.

ദില്ലിയില്‍ ജന്ദര്‍മന്ദറിലേക്കാണ്‌ റാലി നടത്തിയത്‌. ജനതദള്‍ (ഹ) നേതാവ്‌ ശരത്‌ യാദവിനോട്‌ ചേര്‍ന്നാണ്‌ മമത കോണ്‍ഗ്രസ്‌ സര്‍ക്കാറിന്‌ എതിരെ റാലി സംഘടിപ്പിച്ചിരിക്കുന്നത്‌. ബിജെപി നയിക്കുന്ന എന്‍ഡിഎ കണ്‍വീനര്‍ കൂടിയാണ്‌ ശരത്‌ യാദവ്‌.

സാധാരണക്കാര്‍ക്കു വേണ്ടി, കേന്ദ്ര സര്‍ക്കാറിന്റെ പുതിയ സാമ്പത്തിക നയങ്ങള്‍ക്കെതിരെ ആണ്‌ ഈ റാലി എന്ന്‌ മമത ബാനര്‍ജി പറഞ്ഞു.

ഇത്‌ ധര്‍ണ അല്ല. ഒരു പ്രതിഷേധ റാലി ആണ്‌. ഞങ്ങളുടെ എല്ലാ എംപിമാരും പ്രതിഷേധിക്കും. എന്നാല്‍ ഞാന്‍ ബംഗാളില്‍ നിന്നും ആരെയും കൊണ്ടു വന്നിട്ടില്ല. മമത അറിയിച്ചു.

ഇതിനിടയില്‍ മമത ബാനര്‍ജിക്കെതിരെ ശക്തമായ ആരോപണങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ ശനിയാഴ്‌ച രംഗത്തെത്തി. മമത അധികാരത്തില്‍ വന്നതിന്‌ ശേഷം പശ്ചിമ ബംഗാളില്‍ ഒരു വികസനവും നടന്നിട്ടില്ല. തൊഴില്‍ സൃഷ്ടിക്കപ്പെട്ടിട്ടില്ല.

പ്രധാനമന്ത്രിയുടെ ഓഫീസ്‌ ചുമതല ഉള്ള വി നാരായണ സ്വാമി ആണ്‌ മമതക്കെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്‌. ഇതോടെ കോണ്‍ഗ്രസ്‌ - മമത ബന്ധം കൂടുതല്‍ വഷളായി. പിന്തുണ പിന്‍വലിച്ചെങ്കിലും മമതക്കെതിരെ ശക്തമായ ആരോപണം ഉന്നയിക്കാന്‍ ഇതുവരെ കോണ്‍ഗ്രസ്‌ നേതൃത്വം തയ്യാറായിരുന്നില്ല.

തിങ്കളാഴ്‌ച നടക്കുന്ന പ്രതിഷേധ റാലി ഒരു തുടക്കം മാത്രം ആണെന്നും. ഇതിനു പിന്നാലെ രാജ്യ വ്യാപകമായി പ്രതിഷേധം തുടരും എന്നും ആണ്‌ തൃണമൂല്‍ കോണ്‍ഗ്രസ്‌ നേതാവും മുന്‍ റയില്‍വെ മന്ത്രിയും ആയ മുകുള്‍ റോയ്‌ അറിയിച്ചിരിക്കുന്നത്‌.

English summary
After parting ways with the UPA, Trinamool Congress chief and West Bengal Chief Minister Mamata Banerjee on Monday led a major rally at the Jantar Mantar to protest against the anti-people policies of the Congress-led government.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X