രാഷ്ട്രീയത്തില്‍ തൊട്ടുകൂടായ്മ പാടില്ല: അദ്വാനി

ഷഹീദ് പരിവാര്‍ ഫണ്ടുമായി ബന്ധപ്പെട്ട് ഹിന്ദു സമാചാര്‍ ഗ്രൂപ്പ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവേയാണ് അദ്വാനി ഇത്തരമൊരു അഭിപ്രായപ്രകടിപ്പിച്ചത്. എന്തു സാഹചര്യത്തിലാണ് ഇത്തരമൊരു അഭിപ്രായപ്രകടനം നടത്തിയതെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാന്‍ ബിജെപി നേതാവ് തയ്യാറായില്ല.
തീവ്രവാദം, ദാരിദ്രം തുടങ്ങിയവ വിഷയങ്ങളില്‍ രാജ്യതാത്പര്യം മുന്‍നിര്‍ത്തി വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നിക്കണമെന്ന് ചടങ്ങില്‍ സംസാരിച്ച കേന്ദ്രമന്ത്രി അംബികാ സോണി അഭിപ്രായപ്പെട്ടു. ഇത്തരം വിഷയങ്ങളില്‍ ബില്ല് പാസ്സാക്കുന്നതിനായി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സമവായത്തിലെത്തണമെന്നും അവര്‍ അഭിപ്രായപ്പെട്ടു. ഇതിന് പിന്നാലെയാണ് അദ്വാനി രാഷ്ട്രീയത്തിലെ തൊട്ടുകൂടായ്മയെ പറ്റി സംസാരിച്ചത്.












Click it and Unblock the Notifications