അറ്റകുറ്റപണിക്കിടെ കെട്ടിടം തകര്‍ന്ന് വീണു;2 മരണം

കെട്ടിടത്തില്‍ അറ്റകുറ്റ പണികള്‍ ചെയ്യുന്നതിന് ഇടയിലാണ് കെട്ടിടം ഇടിഞ്ഞു വീണത്. കെട്ടിടം തകര്‍ന്നു വാണപ്പോള്‍ ഇരുവരും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങുകയായിരുന്നു.
ഇരുവരെയും രക്ഷപ്പെടുത്താന്‍ നാട്ടുകാര്‍ തീവ്ര ശ്രമം നടത്തി എങ്കിലും ജീവനോടെ പുറത്തെടുക്കാന്‍ കഴിഞ്ഞില്ല.
തകര്‍ന്നു വീണ കെട്ടിടം പുറ്റടി ഗവണ്‍മെന്റ് സ്‌കൂളിന് എതിര്‍ വശത്താണ്. കെട്ടിടത്തില്‍ ഷട്ടര്‍ സ്ഥാപിക്കുന്നതിനായി കോണ്‍ഗ്രീറ്റ് ബീമില്‍ ചുറ്റിക അടിക്കുന്നതിനിടയില്‍ ആണ് അപകടം സംഭവിച്ചത്. ബീമും ഷട്ടറും ഉള്‍പ്പെടെ കെട്ടിടത്തിന്റെ ഒരു ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു വീഴുകയായിരുന്നു.
കെട്ടിടത്തില്‍ ലേഡീസ് സ്റ്റോര്‍ നടത്തി വരികയായിരുന്ന ജയമോള്‍. ജയമോളും രതീഷും പുറ്റടി സ്വദേശികളാണ്. ഇരുവരുടെയും മൃതദേഹങ്ങള്‍ പുറ്റടി ഗവണ്‍മെന്റ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
സംഭവത്തില്‍ പരിക്കേറ്റവര്‍ കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയില്‍ ചികിത്സയില്‍ ആണ്.












Click it and Unblock the Notifications