Get Updates
Get notified of breaking news, exclusive insights, and must-see stories!

നസീറിന്റെ കൊലപാതകം: 5 പേര്‍ പിടിയില്‍

കോഴിക്കോട്: ചേംബര്‍ ഓഫ് കൊമേഴ്‌സ് സെക്രട്ടറിയും കോഴിക്കോട്ടെ പ്രമുഖ വ്യാപാരിയുമായ നസീര്‍ അഹമ്മദ് കൊല്ലപ്പെട്ട കേസില്‍ അഞ്ചു പേര്‍ അറസ്റ്റില്‍. മലപ്പുറം മമ്പാട് പൊങ്ങല്ലൂര്‍ നിസാം (31), പള്ളിപാടം പള്ളിപറമ്പില്‍ ശിഹാബ് (28), കറുകമണ്ണ പുളകാംപൊയില്‍ സുമേഷ് (24), കയ്പ്പപാറ പി.പി. ഷബീര്‍(29), കിഴക്കെതൊടുക ഷെരീഫ് (24) എന്നിവരാണ് അറസ്റ്റിലായത്. നിസാം ഒഴികെയുള്ള നാലുപേരെ നിലമ്പൂരില്‍ വച്ച് തിങ്കളാഴ്ച വൈകിട്ട് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കോഴിക്കോട് സരോവരം പാര്‍ക്കിന് സമീപം യൂസ്ഡ് കാര്‍ ഷോപ്പ് നടത്തുന്ന നിസാമാണ് കൊലപാതകത്തിന്റെ ആസൂത്രകന്‍. നിസാമിന്റെ ബന്ധുവായ ചേവായൂരിലെ ഒരു സ്ത്രീയുമായി നസീര്‍ അഹമ്മദിനുണ്ടായിരുന്ന അവിഹിത ബന്ധമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

നസീറിനെ കൊല്ലാന്‍ ഉദ്ദേശ്യമുണ്ടായിരുന്നില്ലെന്നും താക്കീത് ചെയ്ത് വിടാനായിരുന്നു പദ്ധതിയെന്നുമാണ് പ്രതികള്‍ പോലീസിനോട് പറഞ്ഞത്. മര്‍ദനത്തിനിടെ ബഹളം വെച്ചതുകൊണ്ട് തോര്‍ത്ത്മുണ്ടുകൊണ്ട് മുഖം പൊത്തിയപ്പോള്‍ അബദ്ധത്തില്‍ മരണം സംഭവിക്കുകയായിരുന്നുവെന്ന് പ്രതികള്‍ പറഞ്ഞു.

നിസാറിനെ കൈകാര്യം ചെയ്യുന്നതിടെയുണ്ടായ ബഹളം കേട്ട് സമീപവാസികള്‍ ഉണര്‍ന്നപ്പോള്‍ വാഹനത്തില്‍ കയറ്റികൊണ്ടുപോവുകയായിരുന്നു. വാഹനത്തില്‍ കയറ്റുമ്പോള്‍ അവശനായിരുന്നു. മരിച്ചെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് മലാപ്പറമ്പ് ബൈപ്പാസിന് സമീപത്തെ പാച്ചാക്കില്‍ കൊണ്ടുപോയി മൃതദേഹം തള്ളിയത്.

നിസാമിന്റെ വാനിലാണ് പ്രതികള്‍ ഉപയോഗിച്ചത്. നസീറിന്റെ കാറില്‍ അസഭ്യം എഴുതി വെച്ചതും നിസാമാണ്.നാലുപേര്‍ക്കും നിസാം പണം വാഗ്ദാനം ചെയ്തിരുന്നെങ്കിലും ക്വട്ടേഷന്‍ ഏര്‍പ്പാടല്ല എന്നാണ് പോലീസിന്റെ വിശദീകരണം. അഞ്ഞൂറ് രൂപയാണ് ഇവര്‍ക്ക് നല്‍കിയത്. മണല്‍ത്തൊഴിലാളികളും െ്രെഡവര്‍മാരുമൊക്കെയായ നാലുപേരും നിസാമിന്റെ സുഹൃത്തുക്കളാണ്.

പലതവണ നസീര്‍ അഹമ്മദിനെ കൈകാര്യം ചെയ്യാന്‍ അറസ്റ്റിലായ സംഘത്തെ നിസാം നിയോഗിച്ചിരുന്നു. സംഘം സഞ്ചരിച്ച മാരുതി കാറിനെക്കുറിച്ച് പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. സംഘത്തില്‍ ആറുപേരുണ്ടെന്നാണ് സംശയിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+