കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവേചനാധികാരം വേണ്ടെന്ന് ആന്റണി

  • By Ajith Babu
Google Oneindia Malayalam News

Ak Antony
ദില്ലി: പ്രതിരോധ മന്ത്രിയെന്ന നിലയില്‍ ആയുധ ഇടപാടില്‍ വിവേചനാധികാരം വേണ്ടെന്ന് എ.കെ. ആന്റണി. ആയുധ സംഭരണ സമിതിയെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഒരു മാസം മുന്‍പു നടന്ന സമിതിയുടെ യോഗത്തിലാണ് ആന്റണി ഇക്കാര്യം വ്യക്തമാക്കിയത്. പ്രതിരോധ കരാറുകളുടെ മാനദണ്ഡങ്ങള്‍ ഇളവ് ചെയ്യാനും വ്യതിയാനങ്ങള്‍ അംഗീകരിക്കാനുമുള്ള അധികാരമാണ് ആന്റണി വേണ്ടെന്നുവച്ചത്. പ്രതിരോധ സെക്രട്ടറിയും മൂന്ന് സേനാമേധാവികളും ഉള്‍പ്പെട്ട ആയുധ ഭരണ സമിതിയ്ക്ക്് ഈ ചുമതല കൈമാറി. പ്രതിരോധമന്ത്രി തന്നെയാണ് സമതിയുടെ അധ്യക്ഷന്‍.

ശതകോടികളുടെ ആയുധ ഇടപാടുകളില്‍ സുതാര്യത ഉറപ്പാക്കാനാണ് ആന്റണിയുടെ നടപടിയെന്നു സൂചന. മുന്‍കാലങ്ങളില്‍ ആയുധ ഇടപാടില്‍ പ്രതിരോധ മന്ത്രിമാര്‍ക്കു വിവേചനാധികാരം ഉണ്ടായിരുന്നു. ആയുധ ഇടപാടില്‍ പ്രതിരോധ മന്ത്രിയുടെ നിലപാടാണു തീരുമാനങ്ങളെ സ്വാധീനിച്ചിരുന്നത്. മുന്‍കാലങ്ങളില്‍ പ്രതിരോധ മന്ത്രിമാര്‍ അഴിമതിക്കുള്ള ഇടമായി വിവേചനാധികാരത്തെ ഉപയോഗിച്ചിരുന്നതായി ആരോപണമുണ്ടായിരുന്നു.

കേന്ദ്ര മന്ത്രിമാരുടെ വിവേചനാധികാരങ്ങള്‍ കുറയ്ക്കാനുള്ള മന്ത്രിസഭാസമിതിയുടെ ശുപാര്‍ശ നടപ്പാക്കുന്നതിനും ആന്റണിയുടെ നീക്കം ശക്തി പകരും.

English summary
Over a month ago A K Antony gave up one of the most powerful discretionary powers enjoyed by any Cabinet minister.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X