കിങ്ഫിഷര്‍ വ്യാഴാഴ്ച വരെ പറക്കില്ല
ദില്ലി: ഒക്ടോബര്‍ നാലു വരെ പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കാന്‍ കിങ്ഫിഷര്‍ എയര്‍ലൈന്‍സ് തീരുമാനിച്ചു. ഒരുവിഭാഗം ജീവനക്കാരുടെ സമരത്തെ തുടര്‍ന്ന് തിങ്കളാഴ്ച കമ്പനിയുടെ ഭൂരിഭാഗം സര്‍വീസുകളും മുടങ്ങിയിരുന്നു.
ശമ്പളം നല്‍കാത്തതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ കിങ്ഫിഷറിലെ ഒരു വിഭാഗം എഞ്ചിനീയര്‍മാര്‍ പണിമുടക്കിലാണ്. കഴിഞ്ഞ മാര്‍ച്ച് മാസം മുതല്‍ ഇവര്‍ക്ക് ശമ്പളം നല്‍കിയിട്ടില്ല. ഏഴായിരം കോടി രൂപയോളം കടബാധ്യതയുള്ള കിങ്ഫിഷറിന്റെ ആകെയുള്ള 64 വിമാനങ്ങളില്‍ 14 എണ്ണം മാത്രമാണ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്.
സമരം നടത്തുന്ന എഞ്ചിനീയര്‍മാരില്‍ മുപ്പത് പേരുമായി കമ്പനി മേധാവി സഞ്ജയ് അഗര്‍വാള്‍ ചര്‍ച്ച നടത്തിയിരുന്നു. ശമ്പളം നല്‍കാന്‍ കമ്പനിയ്ക്ക് നിലവില്‍ ഫണ്ടുകളൊന്നും ശേഷിയ്ക്കുന്നില്ലെന്ന് അഗര്‍വാള്‍ ഇവരെ അറിയിച്ചു. സമരക്കാരോട് തിരിച്ച് ജോലിയ്ക്ക് കയറണമെന്നും കമ്പനി മേധാവി ആവശ്യപ്പെട്ടു.
അതേസമയം കിങ്ഫിഷറിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്ന് സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ അരുണ്‍ മിശ്ര പറഞ്ഞു. അഞ്ചു സര്‍വീസുകളെങ്കിലും നടത്തിയില്ലെങ്കില്‍ കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് വ്യോമയാനമന്ത്രി അജിത് സിങ് മുന്നറിയിപ്പ് നല്‍കിയിരുന്നു.












Click it and Unblock the Notifications