Get Updates
Get notified of breaking news, exclusive insights, and must-see stories!

പി ധനപാല്‍ പുതിയ തമിഴ്‌നാട്‌ സ്‌പീക്കര്‍ ആകും

ചെന്നൈ: തമിഴ്‌നാട്‌ നിയമ സഭയിലേക്കുള്ള സ്‌പീക്കര്‍ തിരഞ്ഞെടുപ്പ്‌ ഒക്ടോബര്‍ 10ന്‌ നടക്കും. നിലവില്‍ ഡെപ്യൂട്ടി സ്‌പീക്കര്‍ സ്ഥാനം വഹിക്കുന്ന പി ധനപാലിനെ ആണ്‌ സ്‌പീക്കര്‍ സ്ഥാനത്തേക്ക്‌ മുഖ്യമന്ത്രി ജയലളിത നിര്‍ദ്ദേശിച്ചിരിക്കുന്നത്‌.

നാലു തവണ എംഎല്‍എ ആയ പാരമ്പര്യം ഉള്ള ധനപാല്‍ നാമക്കല്‍ ജില്ലയിലെ റസിപുരത്തു നിന്നാണ്‌ നിയമസഭയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്‌.

സ്‌പീക്കറായിരുന്ന ഡി ജയകുമാര്‍ രാജി വെച്ചതിനെ തുടര്‍ന്നാണ്‌ ഇപ്പോള്‍ തമിഴ്‌നാട്ടില്‍ പുതിയ സ്‌പീക്കറെ കണ്ടെത്താന്‍ തിരഞ്ഞെടുപ്പ്‌ നടക്കാനിരിക്കുന്നത്‌.

തിരഞ്ഞെടുപ്പിന്റെ തലേ ദിവസം ആയ ഒക്ടോബര്‍ ഒന്‍പത്‌ ഉച്ച വരെ നാമ നിര്‍ദ്ദേശ പത്രിക സ്വീകരിക്കപ്പെടും എന്ന്‌ നിയമസഭാ സെക്രട്ടറി എഎംപി ജമാലുദ്ദീന്‍ അറിയിച്ചു.

ഡി ജയകുമാര്‍ സ്‌പീക്കര്‍ സ്ഥാനം രാജി വെച്ച സാഹചര്യത്തില്‍ ധനപാലന്‍ തന്നെയാണ്‌ സ്‌പീക്കറുടെ ചുമതലകള്‍ വഹിക്കുന്നത്‌.

എഐഡിഎംകെയിലെ ശക്തനായ നേതാവായ ഡി ജയകുമാര്‍ ജയലളിതയുടെ വിശ്വസ്‌തനായാണ്‌ അറിയപ്പെടുന്നത്‌. രാജിയുടെ കാരണം വ്യക്തമല്ല. അണ്ണാ ഡിഎംകെയിലെ തന്റെ അനുയായികക്ക്‌ എതിരെ ജയലളിത എടുത്ത അച്ചടക്ക നടപടിയില്‍ പ്രതിഷേധിച്ചാണ്‌ രാജി വെച്ചത്‌ എന്നൊരു റിപ്പോര്‍ട്ട്‌ ഉണ്ട്‌.

തന്റേത്‌ ഉള്‍പ്പെടെ ആരുടെയും പിറന്നാള്‍ ആഢംബരത്തോടെ ആഘോഷിക്കരുത്‌ എന്ന്‌ ജയലളിത പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഈ വിലക്ക്‌ മറികടന്ന്‌ ജയകുമാറിന്റെ പിറന്നാള്‍ ആഘോഷത്തിന്‌ നേതൃത്വം നല്‍കിയതിനാണ്‌ ജയകുമാറിന്റെ അനുയായികള്‍ക്ക്‌ എതിരെ നടപടി എടുത്തത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+