കടുവയല്ല വിശ്വാസികളാണ് വലുതെന്ന് കേരളം

എല്ലാ മാസവും അഞ്ചു ദിവസവും മണ്ഡല കാലത്ത് രണ്ടു മാസവും മാത്രമാണ് ശബരിമല തുറക്കുന്നത്. പെരിയാര്‍ സങ്കേതത്തില്‍ തന്നെയുള്ള മംഗളാ ദേവി ക്ഷേത്രം വര്‍ഷത്തില്‍ ഒരു ദിവസം മാത്രമേ തുറക്കാറുള്ളൂ. ഇങ്ങനെ നിശ്ചിത സമയത്ത് മാത്രം ഭക്തര്‍ എത്തുന്നതിനാല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുക എന്നത് പ്രായോഗികമല്ലെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു.
തീര്‍ഥാടകരുടെ എണ്ണം നിയന്ത്രിച്ചാല്‍ അത് വിശ്വാസികള്‍ക്കിടയില്‍ പ്രതിഷേധത്തിനിടയാക്കും.മതപരമായ വിശ്വാസത്തിന്റെ പേരില്‍ എത്തുന്നവര്‍ വിനോദ സഞ്ചാരികളല്ല. ക്ഷേത്ര വരുമാനത്തിന്റെ 10 ശതമാനം പ്രാദേശിക വികസനത്തിന് ചെലവഴിക്കുകയെന്ന നിര്‍ദേശവും നടപ്പിലാക്കാനാകില്ല. ക്ഷേത്രം സ്ഥിതി ചെയ്യുന്ന പ്രദേശത്ത് ജനവാസം ഇല്ലാത്തതിനാല്‍ പ്രാദേശിക വികസനത്തിനായി ക്ഷേത്ര വരുമാനത്തില്‍ നിന്നുള്ള പണം ചെലവഴിയ്‌ക്കേണ്ടതില്ല.
ശബരിമല തീര്‍ഥാടകരുടെ സുരക്ഷയ്ക്കും അടിസ്ഥാന സൗകര്യ വികസനത്തിനുമാണ് സര്‍ക്കാര്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. ഇതിനായാണ് 150കോടി ചെലവ് വരുന്ന മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയിരിക്കുന്നതെന്നും കേരളം അറിയിച്ചു.












Click it and Unblock the Notifications