Get Updates
Get notified of breaking news, exclusive insights, and must-see stories!

സോണിയ പൊടിച്ചത് 1880 കോടി രൂപയെന്ന് മോഡി

Narendra Modi
ജെസാര്‍: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ വിദേശയാത്രകള്‍ക്കായി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് 1880 കോടി രൂപ ചെലവഴിച്ചതായി ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ ആരോപണം. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളിലെ കണക്കാണിതെന്നും മോഡി പറഞ്ഞു. തിങ്കളാഴ്ച വൈകിട്ട് ജേസറില്‍ ഒരു പൊതുയോഗത്തില്‍ സംസാരിക്കവേയാണ് മോഡി ആരോപണമുന്നയിച്ചത്.

അനിയന്ത്രിതമായ ചെലവുകളാണ് സര്‍ക്കാര്‍ വരുത്തിവെയ്ക്കുന്നതെന്ന് കുറ്റപ്പെടുത്തിയായിരുന്നു മോഡിയുടെ ആരോപണം. ഇതുസംബന്ധിച്ച് ഹരിയാനക്കാരനായ യുവാവിന് വിവരാവകാശ നിയമപ്രകാരം സര്‍ക്കാരില്‍ നിന്നും ലഭിച്ച മറുപടി ഒരു പത്രത്തില്‍ പ്രസിദ്ധീകരിച്ചുവന്നതിന്റെ അടിസ്ഥാനത്തില്‍ സംസാരിക്കുകയായിരുന്നു മോഡി.

ഭവ്‌നഗര്‍, ജംനഗര്‍, ജുനഗഢ്, രാജ്‌കോട്ട് മുനിസിപ്പല്‍ കോര്‍പറേഷനുകളുടെ വാര്‍ഷിക ബജറ്റിലും ഉയര്‍ന്ന തുകയാണ് സോണിയയുടെ വിദേശയാത്രകള്‍ക്ക് വേണ്ടി മാത്രം ചെലവഴിച്ചതെന്ന് മോഡി ആരോപിച്ചു. രാഷ്ട്രപതിയ്ക്കും പ്രധാനമന്ത്രിയ്ക്കും അനുവദിക്കുന്ന പ്രത്യേക വിമാനമുള്‍പ്പെടെയുള്ള സൗകര്യങ്ങളാണ് ഒരു എം.പിയായ സോണിയാ ഗാന്ധിയ്ക്ക് യാത്രകള്‍ക്കായി അനുവദിക്കപ്പെട്ടതെന്നും മോഡി പറഞ്ഞു. പൊതുഖജനാവില്‍ നിന്നും ഉപയോഗിച്ച ഈ പണമുണ്ടായിരുന്നുവെങ്കില്‍ ഗുജറാത്ത് സംസ്ഥാനത്തിന് ആവശ്യമുള്ളത്ര വൈദ്യുതി ഉത്പാദിപ്പിക്കാനാകുമായിരുന്നുവെന്നും മോഡി പറഞ്ഞു.പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ സോണിയ ചൊവ്വാഴ്ച ഗുജറാത്തില്‍ എത്താനിരിക്കെയാണ് മോഡിയുടെ ആരോപണം

പത്രത്തിലൂടെയുള്ള അറിവാണിതെന്നും തന്റെ ആരോപണം അടിസ്ഥാന രഹിതമാണെങ്കില്‍ മാപ്പു പറയാന്‍ തയാറാണെന്നും മോഡി പിന്നീട് പറഞ്ഞു. സര്‍ക്കാരോ സോണിയാഗാന്ധിയോ ഇതുവരെ ഈ ആരോപണം നിഷേധിച്ചിട്ടില്ല. അതേസമയം മോഡിയുടെ ആരോപണം വ്യാജവും നിരുത്തരവാദപരവുമാണെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+