വിഎസ് ഗവേഷണ വിഷയമാവുന്നു

മറ്റു രാഷ്ട്രീയ നേതാക്കളില്‍ നിന്നും വ്യത്യസ്തമായി വിഎസിനുള്ള ജനകീയതയാണ് ഇത്തരമൊരു പഠനം നടത്താന്‍ പ്രചോദനമായതെന്ന് ഐഎംകെ മേധാവി ഡോ ജെ രാജന്‍ പറയുന്നു. പൊതുസമൂഹത്തില്‍ വിഎസ് എങ്ങനെ ജനകീയനായി എന്നത് മാനേജ്‌മെന്റ് പഠനത്തിന്റെ കാഴ്ചപ്പാടിലൂടെ പഠിക്കുകയാണ് ലക്ഷ്യം.
മാനേജ്‌മെന്റ് സിദ്ധാന്തങ്ങളിലുള്ള ഏതൊക്കെ ഘടകങ്ങള്‍ വിഎസ്സിന്റെ ജനകീയതയ്ക്ക് കാരണമാകുന്നുവെന്നും പഠിക്കും. ഇത്തരം ഘടകങ്ങളെ എങ്ങനെ അക്കാദമികമായി ഉപയോഗപ്പെടുത്തുന്നാം എന്നു കണ്ടെത്താനുള്ള ശ്രമമാണ് ഡോ.ജെ. രാജന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഗവേഷണ സംഘം നടത്തുന്നത്. വിവിധ ഘട്ടങ്ങളിലായിട്ടാവും പഠനം. പഠനത്തിന് ശേഷം ഗവേഷണ പ്രബന്ധമായി സര്‍വകലാശാലയ്ക്ക് സമര്‍പ്പിക്കാനും പദ്ധതിയുണ്ട്.
സിപിഎം ഔദ്യോഗിക നേതൃത്വത്തിന്റെ തീരുമാനങ്ങള്‍ക്കെതിരെ പരസ്യമായി രംഗത്തു വന്നിട്ടും വിഎസിനെ പാര്‍ട്ടിയില്‍ ഉറപ്പിച്ചു നിര്‍ത്തുന്നത് അദ്ദേഹത്തിന്റെ ജനകീയതയാണ്. ജനങ്ങളെ ബാധിയ്ക്കുന്ന വിവിധ പ്രശ്‌നങ്ങളില്‍ അദ്ദേഹത്തിന്റെ ഇടപെടലും ചര്‍ച്ചയാകാറുണ്ട്. പാര്‍ട്ടി വിലക്കിയിട്ടും കൂടംകുളം സന്ദര്‍ശിയ്ക്കാന്‍ വിഎസ് തുനിഞ്ഞതും അടുത്തിടെ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു.












Click it and Unblock the Notifications