ആരെതിര്‍ത്താലും ജനശ്രീയെ സഹായിക്കും:മന്ത്രി

ജനശ്രീക്ക് സര്‍ക്കാര്‍ ധനസഹായം അനുവദിച്ചിരിക്കുന്നത് മാനദണ്ഡങ്ങള്‍ മറികടന്നാണ് എന്നാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. ജനശ്രീക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കിയതില്‍ പ്രതിഷേധിച്ച് കുടുംബശ്രീ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാല രാപ്പകല്‍ സമരം തുടങ്ങിയിരിക്കുകയാണ്.
ജനശ്രീക്ക് എതിരെ ഉന്നയിക്കപ്പെട്ടിരിക്കുന്ന ആരോപണങ്ങള്‍ ജനശ്രീ മിഷന്‍ ചെയര്‍മാന്‍ എംഎം ഹസ്സന്‍ നിഷേധിച്ചിട്ടുണ്ട്.
കുടുംബശ്രീയുടെ വിജയത്തില്‍ കോണ്‍ഗ്രസിന് കല്ലുകടിയാണ് എന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്ചുതാനന്ദന്‍ ആരോപിച്ചു. കുടുംബശ്രീയുടെ അനിശ്ചിതകാല രാപ്പകല്‍ സമരം ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു വിഎസ്.
മുഖ്യമന്തി ഉമ്മന്‍ ചാണ്ടി ജനശ്രീക്ക് സര്‍ക്കാര്‍ ധന സഹായം നല്‍കാനുള്ള തീരുമാനം തിരുത്തിയില്ലെങ്കില്‍ സമരം ക്ലിഫ് ഹൗസിലേക്ക് നീളും എന്നൊരു മുന്നറിയിപ്പും പ്രതിപക്ഷ നേതാവ് നല്‍കി.












Click it and Unblock the Notifications