• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ആരെതിര്‍ത്താലും ജനശ്രീയെ സഹായിക്കും:മന്ത്രി

  • By Shabnam Aarif

തിരുവനന്തപുരം: ആര്‌ എതിര്‍ത്താലും ജനശ്രീക്കുള്ള ധനസഹായം തുടരും എന്ന്‌ മന്ത്രി കെസി ജോസഫ്‌ അറിയിച്ചു. ഗാന്ധി ജയന്തിയോട്‌ അനുബന്ധിച്ച്‌ ജനശ്രീ സംഘടിപ്പിച്ച ഗാന്ധി ദര്‍ശന സംഗമത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനം നിര്‍വ്വഹിച്ചു കൊണ്ട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനശ്രീക്ക്‌ സര്‍ക്കാര്‍ ധനസഹായം അനുവദിച്ചിരിക്കുന്നത്‌ മാനദണ്ഡങ്ങള്‍ മറികടന്നാണ്‌ എന്നാണ്‌ കുടുംബശ്രീ പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്‌. ജനശ്രീക്ക്‌ സര്‍ക്കാര്‍ ധനസഹായം നല്‍കിയതില്‍ പ്രതിഷേധിച്ച്‌ കുടുംബശ്രീ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന്‌ മുന്നില്‍ അനിശ്ചിതകാല രാപ്പകല്‍ സമരം തുടങ്ങിയിരിക്കുകയാണ്‌.

ജനശ്രീക്ക്‌ എതിരെ ഉന്നയിക്കപ്പെട്ടിരിക്കുന്ന ആരോപണങ്ങള്‍ ജനശ്രീ മിഷന്‍ ചെയര്‍മാന്‍ എംഎം ഹസ്സന്‍ നിഷേധിച്ചിട്ടുണ്ട്‌.

കുടുംബശ്രീയുടെ വിജയത്തില്‍ കോണ്‍ഗ്രസിന്‌ കല്ലുകടിയാണ്‌ എന്ന്‌ പ്രതിപക്ഷ നേതാവ്‌ വിഎസ്‌ അച്ചുതാനന്ദന്‍ ആരോപിച്ചു. കുടുംബശ്രീയുടെ അനിശ്ചിതകാല രാപ്പകല്‍ സമരം ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു വിഎസ്‌.

മുഖ്യമന്തി ഉമ്മന്‍ ചാണ്ടി ജനശ്രീക്ക്‌ സര്‍ക്കാര്‍ ധന സഹായം നല്‍കാനുള്ള തീരുമാനം തിരുത്തിയില്ലെങ്കില്‍ സമരം ക്ലിഫ്‌ ഹൗസിലേക്ക്‌ നീളും എന്നൊരു മുന്നറിയിപ്പും പ്രതിപക്ഷ നേതാവ്‌ നല്‍കി.

English summary
Whoever protest against Janasree government will continue top help Janasree, says Minister KC Joseph.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more