വെള്ളാപ്പള്ളി സ്വയം അപഹാസ്യനാവുന്നു:ഇ.ടി.

മദ്യത്തിന് എതിരായ മുസ്ലീം ലീഗിന്റെ നിലപാട് സാമുദായിക വിദ്വേഷം ആക്കി മാറ്റാന്‍ വെള്ളാപള്ളി ശ്രമിക്കുകയാണ് എന്നും ഇതുവഴി അദ്ദേഹം സ്വയം അപഹാസ്യനാവുകയാണ് എന്നും ആണ് ഇടി കുറ്റപ്പെടുത്തിയിരിക്കുന്നത്.
ശ്രീനാരായണ ഗുരുദേവന്റെ വാക്കുകള്‍ തള്ളിക്കളയുന്ന വെള്ളാപ്പള്ളി തന്നെ വിമര്‍ശിച്ചില്ലെങ്കില്‍ ആണ് അത്ഭുതം എന്നും ഇടി പറഞ്ഞു.
കള്ള്‌ചെത്ത് വ്യവസായം നിര്‍ത്തണം എന്നാണ് മുസ്ലീം ലീഗ് ആവശ്യപ്പെട്ടിരുന്നത്. സമ്പൂര്‍ണ്ണ മദ്യ നിരോധനം നടപ്പിലാക്കാന്‍ യുഡിഎഫ് യോഗത്തില്‍ ആവശ്യപ്പെടാന്‍ ആണ് മുസ്ലീം ലീഗിന്റെ തീരുമാനം.
എന്നാല്‍ ഇക്കാര്യത്തില്‍ യുഡിഎഫ് ഘടകക്ഷിയായ മുസ്ലീം ലീഗിന് എതിരായ നിലപാടാണ് കോണ്‍ഗ്രസ് കൈകൊണ്ടത്. ലീഗിന്റെ ആവശ്യം അംഗീകരിക്കാനാവില്ല എന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കിയത്.
കള്ളു നിരോധനം അപ്രായോഗികം ആണ് എന്നാണ് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടത്.
കള്ള് വ്യവസായം നിര്‍ത്തുന്നതിനെ കുറിച്ച് ആലോചിച്ചു കൂടെ എന്ന് സര്‍ക്കാറിനോട് ഹൈക്കോടതി ചോദിച്ച സാഹചര്യത്തിലാണ് കള്ള്‌ചെത്ത് സംബന്ധിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ വിവാദപരമായ പ്രസ്‌തവനകള്‍ നടത്തിയത്.
കള്ള്‌ചെത്ത് നിരോധനം പെട്ടെന്ന് നടപ്പാകില്ലെന്നാണ് ധനമന്ത്രി കെഎം മാണിയും അഭിപ്രായപ്പെട്ടത്.












Click it and Unblock the Notifications