കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
വീട്ടമ്മയെ തോക്കു ചൂണ്ടി മോഷണ ശ്രമം
കൊച്ചി: കോതമംഗലത്ത് വീട്ടമ്മയ്‌ക്ക് നേരെ തോക്കു ചൂണ്ടി മോഷണ ശ്രമം. കീരമ്പാറയില്‍ ഒറീസക്കാരന്‍ യുവാവാണ് വീട്ടമ്മയെ തോക്കു ചൂണ്ടി ഭീഷണി പെടുത്തി മോഷ്ടിക്കാന്‍ ശ്രമിച്ചത്. ചൊവ്വാഴ്‌ച രാവിലെ പത്തരയോടെ ആണ് സംഭവം.
യുവാവ് വീട്ടിനകത്ത് പ്രവേശിച്ചാണ് മോഷണത്തിന് ശ്രമിച്ചത്. കാറിലാണ് ഇയാള്‍ എത്തിയത്. വീട്ടമ്മ ബഹളം വെച്ചപ്പോള്‍ ഇയാള്‍ വെടി വെയ്‌ക്കാന്‍ ശ്രമിച്ചെങ്കിലും തോക്ക് പ്രവര്‍ത്തിച്ചില്ല.
ബഹളം കേട്ട് ഓടിക്കൂടിയ അയല്‍പ്പക്കക്കാരും നാട്ടുകാരും ചേര്‍ന്ന് ഇയാളെ കീഴടക്കിയ ശേഷം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
പൊലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്‌തു വരികയാണ്. രാജേന്ദ്ര മൊഹന്തി എന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞിരിക്കുന്ന പേര്. ബാംഗ്ലൂരില്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയാണ് എന്നും ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്.