കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന്‌ കുടുംബശ്രീയോട്‌ കണ്ണുകടി:വിഎസ്‌

  • By Shabnam Aarif
Google Oneindia Malayalam News

VS Achuthanandan
തിരുവനന്തപുരം: കുടുംബശ്രീ തകര്‍ക്കാന്‍ കോണ്‍ഗ്രസ്‌ ശ്രമിക്കുന്നത്‌ കുടുംബശ്രീയുടെ വളര്‍ച്ചയില്‍ കണ്ണുകടി ഉള്ളതുകൊണ്ടാണ്‌ എന്ന്‌ പ്രതിപക്ഷ നേതാവ്‌ വിഎസ്‌ അച്ചുതാനന്ദന്‍ അഭിപ്രായപ്പെട്ടു.

കുടുംബശ്രീ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന്‌ മുന്നില്‍ ആരംഭിച്ച അനിശ്ചിതകാല രാപ്പകല്‍ സമരം ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു വിഎസ്‌. ജനശ്രീക്ക്‌ പൊതു ഖജനാവില്‍ നിന്നും പണം അനുവദിച്ചതിന്‌ എതിരെയാണ്‌ കുടുംബശ്രീ പ്രവര്‍ത്തകരുടെ സമരം. മാനദണ്ഡങ്ങള്‍ മറികടന്നാണ്‌ ജനശ്രീക്ക്‌ സര്‍ക്കാര്‍ ധനസഹായം അനുവദിച്ചിരിക്കുന്നത്‌ എന്നാണ്‌ കുടുംബശ്രീാ പ്രവര്‍ത്തകരുടെ ആരോപണം.

ഉമ്മന്‍ചാണ്ടി തിരുത്തിയില്ലെങ്കില്‍ സമരം ക്ലിഫ്‌ ഹൗസിലേക്ക്‌ വ്യാപിപ്പിക്കും എന്ന്‌ വിഎസ്‌ പ്രസംഗത്തില്‍ മുഖ്യമന്ത്രിക്ക്‌ മുന്നറിയിപ്പ്‌ നല്‍കി.

സമരഗേറ്റ്‌ മുതല്‍ സൗത്ത്‌ ഗേറ്റ്‌ വരെ അണിനിരന്ന കുടുംബശ്രീ പ്രവര്‍ത്തകരെ ആഭിവാദ്യം ചെയ്‌ത ശേഷം ആണ്‌ വിഎസ്‌ മടങ്ങിയത്‌.

സബ്‌സിഡികളോടെ നല്‍കുന്ന പാചകവാതക സിലിണ്ടറുകളുടെ എണ്ണം ഒന്‍പതായി വര്‍ദ്ധിപ്പിക്കണം എന്നും പ്രതിപക്ഷ നേതാവ്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌.

അതേസമയം ആരൊക്കെ എതിര്‍ത്താലും ജനശ്രീക്ക്‌ സര്‍ക്കാര്‍ നല്‍കുന്നധനസഹായം തുടരും എന്നാണ്‌ മന്ത്രി കെസി ജോസഫ്‌ പ്രഖ്യാപിച്ചിരിക്കുന്നത്‌. ജനശ്രീ മിഷന്‍ ചെയര്‍മാനായ എംഎം ഹസ്സനും ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു.

English summary
Congress is in jealous of the success of Kudumbasree. That is why they are trying to destruct Kudumbasree, says Opposition Leader VS Achuthanandan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X