കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊണ്ടുനടന്ന സര്‍ക്കോസി തന്നെ ഗദ്ദാഫിയെ കൊന്നു?

  • By Ajith Babu
Google Oneindia Malayalam News

French secret agent killed Gaddafi on Sarkozy’s order
ലണ്ടന്‍: ലിബിയന്‍ പ്രസിഡന്റായിരുന്ന മുഅമ്മര്‍ ഗദ്ദാഫിയെ കൊലപ്പെടുത്തിയത് ഫ്രഞ്ച് ചാരനാണെന്ന് വെളിപ്പെടുത്തല്‍. ഫ്രഞ്ച് പ്രസിഡന്റായിരുന്ന നിക്കോളാസ് സര്‍ക്കോസിയുടെ നിര്‍ദേശപ്രകാരമാണ് ഗദ്ദാഫിയെ വധിച്ചതെന്നും നയതന്ത്രവൃത്തങ്ങളെ ഉദ്ധരിച്ച് ബ്രിട്ടീഷ് പത്രം ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ടുചെയ്തു.

ഗദ്ദാഫിയെ കൊലപ്പെടുത്തിയത് ലിബിയയിലെ ജനക്കൂട്ടമെന്നായിരുന്നു പാശ്ചാത്യമാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ടുചെയ്തത്. എന്നാലിതിന് വിരുദ്ധമായ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വന്നിരിയ്ക്കുന്നത്.

ലിബിയന്‍ ആഭ്യന്തരയുദ്ധത്തിന്റെ അവസാനം 2011 ഒക്ടോബര്‍ 20ന് നാറ്റോ സഹായത്തോടെ വിമതര്‍ പിടിച്ച ഗദ്ദാഫിയുടെ തലയ്ക്കുനേരെ ജനക്കൂട്ടത്തിനിടയില്‍ നുഴഞ്ഞുകയറിയ ചാരന്‍ വെടിയുതിര്‍ക്കുകയായിരുന്നു. അഴുക്കുചാലില്‍ ഒളിച്ചിരുന്ന ഗദ്ദാഫിയെ പിടികൂടുന്നതും ജനക്കൂട്ടം അദ്ദേഹത്തെ മര്‍ദ്ദിയ്ക്കുന്ന രംഗങ്ങളും മാധ്യമങ്ങള്‍ സംപ്രേക്ഷണം ചെയ്തിരുന്നു. ഗദ്ദാഫിയെ പിടികൂടിയ ജനക്കൂട്ടത്തിലുണ്ടായിരുന്ന യുവാവ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടിരുന്നു.

ഗദ്ദാഫിയെ അറസ്റ്റ് ചെയ്ത വിചാരണ ചെയ്താല്‍ സര്‍ക്കോസിയും അദ്ദേഹവും തമ്മിലുണ്ടായിരുന്ന രഹസ്യ ഇടപാടുകള്‍ വെളിച്ചത്താകുമെന്ന ഭയമാണ് കൊലയ്ക്ക് കാരണമായതെന്ന് സൂചനയുണ്ട്. സര്‍ക്കോസിയുടെ നേരിട്ടുള്ള ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു കൊലപാതകം.

സഹോദരതുല്യനായ നേതാവെന്നാണ് സര്‍ക്കോസി മുമ്പ് ഗദ്ദാഫിയെ വിശേഷിപ്പിച്ചിരുന്നത്. 2007ലെ ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പുപ്രചാരണത്തിനായി ഗദ്ദാഫിയുടെ പക്കല്‍നിന്ന് കോടിക്കണക്കിന് ഡോളര്‍ സര്‍ക്കോസി കൈപ്പറ്റിയതായും ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ടുചെയ്തു.

പടിഞ്ഞാറന്‍ രാജ്യങ്ങളിലെ തലവന്മാരില്‍ ഗദ്ദാഫിയോട് അടുപ്പം പുലര്‍ത്തിയിരുന്ന നേതാക്കളില്‍ പ്രമുഖനായിരുന്നു സര്‍ക്കോസിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറിന് ഗദ്ദാഫിയുമായി ശതകോടി ഡോളറിന്റെ ബിസിനസ്സ് ബന്ധങ്ങളുണ്ടായിരുന്നുവെന്നും പത്രം റിപ്പോര്‍ട്ടു ചെയ്യുന്നു.

English summary
A French secret serviceman shot dead Libya’s former strongman Col Muammar Gaddafi and not a lynch mob of rebels as he lay trapped and cornered in a sewage pipe in his home town of Sirte
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X