ഹിന റബ്ബാനി ജീവനൊടുക്കാന്‍ ശ്രമിച്ചെന്ന്

സ്ഥാപനത്തിലെ ജോലിക്കാരിയുമായി ഫിറോസിനുള്ള അവിഹിതബന്ധം മനസിലാക്കിയ ഹിന ഉറക്കഗുളികള്‍ കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിക്കുകയായിരുന്നു. ഭര്‍ത്താവുമായി അത്ര നല്ല ബന്ധത്തിലല്ലാതിരുന്ന ഹിന പിന്നീട് ഇരുപത്തിനാലുകാരനായ ബിലാവലുമായി പ്രണയത്തിലാവുകയായിരുന്നുവെന്നും ടാബ്ലോയിഡ് പറയുന്നു.
ഹിനി റബ്ബാനിയും ബിലാവല്‍ ഭൂട്ടോയും തമ്മില്‍ കടുത്ത പ്രണയത്തിലാണെന്ന് ബംഗ്ലാദേശ് ആസ്ഥാനമായുള്ള ബ്ലിറ്റ്‌സ് ടാബ്ലോയിഡ് മുന്‍പ് റിപ്പോര്‍ട്ട് ചെയ്തത് ഏറെ വിവാദമായിരുന്നു. 11 വയസിനു മൂത്ത ഹിനയുമായി സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് ഒളിച്ചോടാന്‍ ബിലാവല്‍ പദ്ധതി തയാറാക്കിയെന്നും സംഭവമറിഞ്ഞ സര്‍ദാരി ബിലാവലിനെ ഗുണദോഷിക്കുകയും കര്‍ശനമായി താക്കീത് ചെയ്യുകയുമുണ്ടായെന്നും ടാബ്ലോയിഡ് റിപ്പോര്‍ട്ട് ചെയ്തു.
രണ്ടു മക്കളുടെ അമ്മയായ ഹിനയുമായുള്ള മകന്റെ ബന്ധം പുറത്തറിഞ്ഞാല്‍ രാഷ്ട്രീയ ഭാവിയെ ദോഷകരമായി ബാധിക്കുമെന്നാണ് സര്‍ദാരി കരുതുന്നത്. എന്നാല്‍ എന്തുവന്നാലും ബന്ധത്തില്‍ നിന്ന് പിന്തിരിയാന്‍ ബിലാവലും ഹിനയും തയ്യാറല്ലെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
ഇതിനിടെ പ്രണയകഥ കെട്ടിച്ചമച്ചതാണെന്നും ഹിനയെ അപകീര്‍ത്തിപ്പെടുത്തുക എന്നാതാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ ലക്ഷ്യമെന്നും ആരോപിച്ച് ഹിനയുടെ ഭര്‍ത്താവ് ഫിറോസ് ഗുല്‍സാര്‍ രംഗത്തെത്തിയിരുന്നു.












Click it and Unblock the Notifications