കശ്‌മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകം:എസ്‌എം കൃഷ്‌ണ

സര്‍ദാരിയുടെ പ്രസ്‌താവന ഉചിതമല്ല. ജമ്മു-കശ്‌മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. ഇക്കാര്യത്തെ സംബന്ധിച്ച് ഇന്ത്യയുടെ നിലപാട് നേരത്തെ തന്നെ അറിയിച്ചിട്ടുള്ളതാണ്. കശ്‌മീരിലെ ജനങ്ങള്‍ ഇക്കാര്യം അംഗീകരിച്ചതുമാണ്. എസ്‌എം ക-ഷ്‌ണ പറഞ്ഞു.
കഴിഞ്ഞ ആഴ്‌ച യുഎന്‍ ജനറല്‍ അസംബ്ലിയില്‍ ആണ് ജമ്മു-കശ്‌മീറിനെ കുറിച്ച് ആസിഫലി സര്‍ദാരി സംസാരിച്ചത്. കശ്‌മീര്‍ പ്രശ്‌നം ഇപ്പോഴും തുടരുന്നത് ഐക്യരാഷ്ട്ര സഭയുടെ വീഴ്‌ചയാണ് എന്നാണ് സര്‍ദാരി അഭിപ്രായപ്പെട്ടിരുന്നത്.
തിങ്കളാഴ്‌ച ഐക്യരാഷ്ട്ര സഭയില്‍ തന്നെയാണ് എസ്‌എം കൃഷ്‌ണ സര്‍ദാരിക്ക് മറുപടി നല്‍കിയത്.












Click it and Unblock the Notifications