കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്‌മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകം:എസ്‌എം കൃഷ്‌ണ

  • By Shabnam Aarif
Google Oneindia Malayalam News

SM Krishna
യുഎന്‍: കശ്‌മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്‌ എന്ന്‌ വിദേശകാര്യ മന്ത്രി എസ്‌എം കൃഷ്‌ണ. കശ്‌മീര്‍ പ്രശ്‌നത്തെ കുറിച്ച്‌ ഐക്യരാഷ്ട്ര സഭയില്‍ പാക്കിസ്ഥാന്‍ പ്രസിഡന്റ്‌ ആസിഫലി സര്‍ദാരി നടത്തിയ പ്രസ്‌താവനയെ കുറിച്ച്‌ പ്രതികരിക്കുകയായിരുന്നു എസ്‌എം കൃഷ്‌ണ.

സര്‍ദാരിയുടെ പ്രസ്‌താവന ഉചിതമല്ല. ജമ്മു-കശ്‌മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്‌. ഇക്കാര്യത്തെ സംബന്ധിച്ച്‌ ഇന്ത്യയുടെ നിലപാട്‌ നേരത്തെ തന്നെ അറിയിച്ചിട്ടുള്ളതാണ്‌. കശ്‌മീരിലെ ജനങ്ങള്‍ ഇക്കാര്യം അംഗീകരിച്ചതുമാണ്‌. എസ്‌എം ക-ഷ്‌ണ പറഞ്ഞു.

കഴിഞ്ഞ ആഴ്‌ച യുഎന്‍ ജനറല്‍ അസംബ്ലിയില്‍ ആണ്‌ ജമ്മു-കശ്‌മീറിനെ കുറിച്ച്‌ ആസിഫലി സര്‍ദാരി സംസാരിച്ചത്‌. കശ്‌മീര്‍ പ്രശ്‌നം ഇപ്പോഴും തുടരുന്നത്‌ ഐക്യരാഷ്ട്ര സഭയുടെ വീഴ്‌ചയാണ്‌ എന്നാണ്‌ സര്‍ദാരി അഭിപ്രായപ്പെട്ടിരുന്നത്‌.

തിങ്കളാഴ്‌ച ഐക്യരാഷ്ട്ര സഭയില്‍ തന്നെയാണ്‌ എസ്‌എം കൃഷ്‌ണ സര്‍ദാരിക്ക്‌ മറുപടി നല്‍കിയത്‌.

English summary
India on Monday hit out at Pakistan for making an "unwarranted" reference to Jammu and Kashmir at the UN, asserting that the state was an integral part of the country.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X