യന്ത്ര ഊഞ്ഞാലില്‍ നിന്ന് വീണ് യുവതി മരിച്ചു

യന്ത ഊഞ്ഞാല്‍ കറങ്ങുന്നതിനിടെ ആഫിയ താഴേയ്ക്ക് വീഴുകയായിരുന്നു. വീഴ്ചയില്‍ യുവതിയുടെ തലയ്ക്ക് മാരകമായ പരിക്കേറ്റു. ഉടന്‍ തന്നെ സമീപത്തുള്ള അശുപത്രിയില്‍ എത്തി്‌ച്ചെങ്കിലും മരിക്കുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അമ്യൂസ്‌മെന്റ് പാര്‍ക്കിന്റെ മാനേജര്‍ രഘു, യന്ത്ര ഊഞ്ഞാലിന്റെ ഓപ്പറേറ്റര്‍ വില്യംസ്, സഹായി അശോക് എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തെ കുറിച്ച് അന്വേഷിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു.
യന്ത്ര ഊഞ്ഞാലില്‍ നിന്ന് അപകടമുണ്ടാവുന്നത് ഇതാദ്യമായല്ല. കഴിഞ്ഞ വര്‍ഷം മണ്ണാര്‍ക്കാട് യന്ത്ര ഊഞ്ഞാലില്‍ തലമുടി കുരുങ്ങി വിദ്യാര്‍ഥിനി മരിച്ചിരുന്നു.
മണ്ണാര്‍ക്കാടിനടുത്ത് ചിറക്കല്‍പ്പടി തൃക്കള്ളൂര്‍ അത്തിയന്‍കാട്ടില്‍ ബാലചന്ദ്രന്‍ എന്ന മണിയുടെയും നളിനിയുടെയും മകള്‍ ശ്രീമഞ്ജു (18) ആണ് മരിച്ചത്. മണ്ണാര്‍ക്കാട് ആശുപത്രിപ്പടി കിനാതിയില്‍ മൈതാനിയില്‍ നടന്നിരുന്ന ബക്രീദ് ഫെസ്റ്റിവെലിന്റെ കാര്‍ണിവലിനിടയായിരുന്നു അപകടം.
യന്ത്ര ഊഞ്ഞാലിന്റെ പെട്ടിയിലിലെ ജോയിന്റില്‍ തലമുടി കുരുങ്ങിയ പെണ്‍കുട്ടിയേയും ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.












Click it and Unblock the Notifications