Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗാന്ധി പ്രതിമയില്‍ ബിയര്‍ കുപ്പി കൊണ്ട് മാല

ഷിംല: ഗാന്ധിജയന്തിയുടെ തലേദിനത്തില്‍ രാഷ്ട്രപിതാവിന്റെ പ്രതിമയ്ക്ക് അവഹേളനം. ഒഴിഞ്ഞ ബിയര്‍ കുപ്പികള്‍ ചേര്‍ത്തുണ്ടാക്കിയ മാല ചാര്‍ത്തിയാണ് അജ്ഞാതര്‍ ഗാന്ധി പ്രതിമയെ അവഹേളിച്ചത്. ഷിംലയില്‍ നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഗാന്ധിയുടെ പ്രതിമയിലാണ് മാല ചാര്‍ത്തിയത്.

സംഭവത്തെ തുടര്‍ന്ന് ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് കോണ്‍സ്റ്റബിളിനെ സസ്‌പെന്റ് ചെയ്തു പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സംഭവം നിര്‍ഭാഗ്യകരമാണെന്ന് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി പ്രേംകുമാര്‍ ധുമാല്‍ പറഞ്ഞു. കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഷിംലയിലെ ജനങ്ങള്‍ ഗാന്ധി പ്രതിമയെ ഇത്തരത്തില്‍ അവഹേളിയ്ക്കുമെന്ന് കരുതുന്നില്ലെന്ന് ഡെപ്യൂട്ടി മേയര്‍ തികേന്ദര്‍ പന്‍വര്‍ പറഞ്ഞു. ഒട്ടേറെ വിനോദസഞ്ചാരികള്‍ എത്തുന്ന ഷിംലയില്‍ പട്രോളിങ് കര്‍ശനമാക്കണമെന്നും തികേന്ദര്‍ ആവശ്യപ്പെട്ടു.

അതേസമയം അഴിമതി വിരുദ്ധ സമരങ്ങളിലൂടെ ഗാന്ധിയന്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന അണ്ണാ ഹസാരെയുടെ ഗ്രാമമായ മഹാരാഷ്ട്രയിലെ റാലെഗന്‍ സിദ്ദിയിലെ ഗാന്ധി പ്രതിമയുടെ കണ്ണട മോഷ്ടിക്കപ്പെട്ടിരുന്നു. ഈ പ്രതിമയെ സാക്ഷ്യം നിര്‍ത്തിയാണ് ഹസാരെ അണികളോട് പതിവായി സമരത്തിന് ആഹ്വാനം ചെയ്യാറുള്ളത്. സംഭവ സമയത്ത് ഹസാരെ ദില്ലിയിലായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+