ഗോവന്‍ വീട്ടമ്മമാര്‍ക്ക് പ്രതിമാസം ആയിരം രൂപ
പനജി: പച്ചക്കറിയുടെയും പലവ്യഞ്ജനങ്ങളുടെയും വില കുതിയ്ക്കുന്നതു കണ്ട് ടെന്‍ഷനടിയ്ക്കുന്ന ഗോവയിലെ വീട്ടമ്മാര്‍ക്ക് സഹായവുമായി സര്‍ക്കാര്‍ രംഗത്ത്.
മൂന്നു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങളിലെ വീട്ടമ്മാര്‍ക്ക് പ്രതിമാസം ആയിരം രൂപ വീതം അലവന്‍സ് നല്‍കാനാണ് ഗോവന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. സംസ്ഥാനത്ത് പതിനഞ്ച് വര്‍ഷമായി താമസിയ്ക്കുന്ന കുടുംബിനികള്‍ക്കാവും അലവന്‍സിന് അര്‍ഹതയുണ്ടാവുക. ഒന്നര ലക്ഷം രൂപയില്‍ താഴെ വരുമാനുമുള്ള വിധവകള്‍ക്കും വിവാഹമോചനം നേടിയവര്‍ക്കും ഈ ആനുകൂല്യത്തിന് അര്‍ഹതയുണ്ടാവുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
വീട്ടമ്മമാരുടെ അക്കൗണ്ടുകള്‍ വഴിയാകും പണം വിതരണം ചെയ്യുകയെന്നു മുഖ്യമന്ത്രി മനോഹര്‍ പരികര്‍ അറിയിച്ചു. തങ്ങളുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ പറഞ്ഞ കാര്യമാണിത്. ഇതിനായി ഈ സാമ്പത്തിക വര്‍ഷം 150 കോടി രൂപ നീക്കിവച്ചതായി അദ്ദേഹം അറിയിച്ചു.
സംസ്ഥാനത്ത് ഒന്നരലക്ഷത്തോളം പേര്‍ ഈ ആനുകൂല്യത്തിന് അപേക്ഷ നല്‍കുമെന്നാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്. അടുത്ത പത്ത് മാസം കൊണ്ട് ഇവരെയെല്ലാം പദ്ധതിയ്ക്ക് കീഴിലാക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.












Click it and Unblock the Notifications