കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്ത്‌,ഹിമാചല്‍ തിരഞ്ഞെടുപ്പ്‌ തീയതികളായി

  • By Shabnam Aarif
Google Oneindia Malayalam News

VS Sampath
ദില്ലി: ഗുജറാത്ത്‌, ഹിമാചല്‍ പ്രദേശ്‌ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ്‌ തീയതികള്‍ മുഖ്യ തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ വിഎസ്‌ സമ്പത്ത്‌ പ്രഖ്യാപിച്ചു. ദില്ലിയില്‍ പത്ര സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം.

രണ്ട്‌ ഘട്ടങ്ങളില്‍ ആയാണ്‌ ഗുജറാത്തില്‍ തിരഞ്ഞെടുപ്പ്‌ നടക്കുക. ഡിസംബര്‍ 13, 17 തീയതികളിലാണ്‌ ഗുജറാത്ത്‌ നിയമസഭാ തിരഞ്ഞെടുപ്പ്‌ നടക്കുക. വോട്ടെണ്ണല്‍ ഡിസംബര്‍ 20നായിരിക്കും.

2013 ജനുവരി 17നാണ്‌ നിലവിലെ ഗുജറാത്ത്‌ സര്‍ക്കാറിന്റെ കാലാവധി അവസാനിക്കുക. 182 സീറ്റുകളാണ്‌ ഗുജറാത്ത്‌ നിയമസഭയില്‍ ഉള്ളത്‌.

നവംബര്‍ നാലിന്‌ ആണ്‌ ഹിമാചല്‍ പ്രദേശില്‍ തിരഞ്ഞെടുപ്പ്‌ നടക്കുക. ഹിമാചല്‍ പ്രദേശിലെ 68 സീറ്റുകളിലേക്കും ഒറ്റ ഘട്ടമായി തിരഞ്ഞെടുപ്പ്‌ നടത്താനാണ്‌ തിരഞ്ഞെടുപ്പ്‌ കമ്മീഷന്റെ തീരുമാനം.

ഡിസംബര്‍ 20ന്‌ തന്നെ ഹിമാചലിലെയും വോട്ടെണ്ണല്‍ നടക്കും. 2013 ജനുവരി പത്തോടെ ഹിമാചല്‍ പ്രദേശിലെ നിലവിലെ സര്‍ക്കാറിന്റെ കാലാവധി കഴിയും.

തിരഞ്ഞെടുപ്പ്‌ തീയതികള്‍ പ്രഖ്യാപിച്ച ദിവസം തന്നെ കോണ്‍ഗ്രസിന്റെ ഗുജറാത്തിലെ തിരഞ്ഞെടുപ്പ്‌ പ്രചാരണങ്ങള്‍ക്ക്‌ തുടക്കമായി. കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധി ആണ്‌ തിരഞ്ഞെടുപ്പ്‌ പ്രചാരണ പരിപാടി ഉദ്‌ഘാടനം ചെയ്‌തത്‌.

English summary
Chief Election Commission VS Sampath held a press conference today where he announced the poll dates and plan for Gujarat and Himachal Pradesh poll today.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X