Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്ത്രീ വിരുദ്ധ പരാമര്‍ശം:. മന്ത്രി മാപ്പുപറഞ്ഞു

Sriprakash Jaiswal
ദില്ലി: സ്ത്രീകളെ അധിക്ഷേപിച്ച് നടത്തിയ പരാമര്‍ശത്തില്‍ കേന്ദ്രമന്ത്രി ശ്രീപ്രകാശ് ജയ്‌സ്വാള്‍ ഖേദം രേഖപ്പെടുത്തി. തന്റെ പരാമര്‍ശം വളച്ചൊടിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. ജയ്‌സ്വാളിനെതിരെ രാജ്യത്താകെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.

പഴയ വിജയങ്ങളും ഭാര്യമാരും ഒരു പോലെയാണെന്നും കാലം ചെല്ലുമ്പോള്‍ രണ്ടിനും വീര്യം നഷ്ടപ്പെടുമെന്നുമായിരുന്നു മന്ത്രിയുടെ പ്രസ്താവന. ട്വന്റി-20 ലോകകപ്പില്‍ പാക്കിസ്ഥാനെതിരേയുള്ള ഇന്ത്യയുടെ വിജയത്തെക്കുറിച്ച് കാണ്‍പൂരിലെ ഒരു വനിത കോളെജിലെ കവിയരങ്ങ് ഉദ്ഘാടനം ചെയ്യവെ നടത്തിയ നടത്തിയ പരാമര്‍ശമാണ് കേന്ദ്രമന്ത്രിയെ വിവാദങ്ങളില്‍ കൊണ്ടുചാടിച്ചത്.

മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരേ പ്രതിപക്ഷ കക്ഷികളും വനിതാ സംഘടനകളും രംഗത്തെത്തിയിരുന്നു, മന്ത്രിയുടെ കോലം കത്തിയ്ക്കുകയും അദ്ദേഹത്തിന്റെ പോസ്റ്ററുകളില്‍ കരിഓയില്‍ ഒഴിച്ചുമാണ് വനിതാ സംഘടനകള്‍ പ്രതിഷേധമുയര്‍ത്തിയത്. പ്രസ്താവനയ്‌ക്കെതിരേ ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ മമത ശര്‍മ്മയും രൂക്ഷവിമര്‍ശം നടത്തി. പ്രതിഷേധം വ്യാപകമായതിനെ തുടര്‍ന്നാണ് ക്ഷമാപണവുമായി മന്ത്രി രംഗത്തെത്തിയത്.

സംഭവത്തില്‍ അദ്ദേഹം കാര്യങ്ങള്‍ വിശദീകരിക്കുമെന്നും മാപ്പു ചോദിക്കുമെന്നു കോണ്‍ഗ്രസ് വക്താവ് മനിഷ് തിവാരി പറഞ്ഞിരുന്നു. ഹൈക്കമാന്‍ഡിന്റെ ഇടപെടലിനെത്തുടര്‍ന്നാണു ജയ് സ്വാള്‍ മാപ്പു ചോദിച്ചത്. ഖേദം പ്രകടിപ്പിച്ചെങ്കിലും തന്റെ പരാമര്‍ശം തിരുത്താന്‍ മന്ത്രി തയാറായിട്ടില്ല. താന്‍ ചൊല്ലിയ കവിത മാധ്യമങ്ങള്‍ വളച്ചൊടിച്ചുവെന്നാണ് മന്ത്രിയുടെ നിലപാട്.

ജയ്‌സ്വാള്‍ മാപ്പു പറഞ്ഞ സാഹചര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വം ഇതേക്കുറിച്ച് പ്രതികരിച്ചില്ല. നേരത്തെ എഐസിസിസി ജയ്‌സ്വാളിനോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+