ശമ്പള കുടിശ്ശിക ഉടന്‍ നല്‍കുമെന്ന് കിങ്ഫിഷര്‍

ഒരുവിഭാഗം ജീവനക്കാരുടെ സമരത്തെ തുടര്‍ന്ന് ഒക്ടോബര്‍ നാലു വരെ പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കാന്‍ കിങ്ഫിഷര്‍ എയര്‍ലൈന്‍സ് തീരുമാനിച്ചിരുന്നു.
ശമ്പളം നല്‍കാത്തതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ കിങ്ഫിഷറിലെ ഒരു വിഭാഗം എഞ്ചിനീയര്‍മാര്‍ പണിമുടക്കിലാണ്. കഴിഞ്ഞ മാര്‍ച്ച് മാസം മുതല്‍ ഇവര്‍ക്ക് ശമ്പളം നല്‍കിയിട്ടില്ല. ഏഴായിരം കോടി രൂപയോളം കടബാധ്യതയുള്ള കിങ്ഫിഷറിന്റെ ആകെയുള്ള 64 വിമാനങ്ങളില്‍ 14 എണ്ണം മാത്രമാണ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്.
സമരം നടത്തുന്ന എഞ്ചിനീയര്‍മാരില്‍ മുപ്പത് പേരുമായി കമ്പനി മേധാവി സഞ്ജയ് അഗര്‍വാള്‍ ചര്‍ച്ച നടത്തിയിരുന്നു. അഞ്ചു സര്‍വീസുകളെങ്കിലും നടത്തിയില്ലെങ്കില്‍ കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് വ്യോമയാനമന്ത്രി അജിത് സിങ് മുന്നറിയിപ്പ് നല്‍കിയിരുന്നു.












Click it and Unblock the Notifications