മോഡിക്കെതിരെ ആഞ്ഞടിച്ച് സോണിയ ഗുജറാത്തില്‍

തനിക്കെതിരെ ബിജെപി നടത്തുന്ന അധിക്ഷേപങ്ങള്‍ വക വെക്കില്ല എന്നാണ് സോണിയ പ്രഖ്യാപിച്ചത്. രാജ്‌കോട്ടിലെ ഫാര്‍മേഴ്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ആയിരുന്നു കോണ്‍ഗ്രസിന്റെ തിരഞ്ഞെടപ്പ് പ്രചാരണത്തിന്റെ ഉദ്‌ഘാടന ചടങ്ങ്.
രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ ഇത്തരം ആക്രമണങ്ങള്‍ ഉണ്ടാവുക എന്നത് സ്വാഭാവികമാണ് എന്നാണ് മോഡി തനിക്കെതിരെ നടത്തിയ ആരോപണങ്ങളോട് സോണിയ പ്രതികരിച്ചത്.
ഇത്തരം ആരോപണങ്ങളെ താന്‍ മുമ്പും കാര്യമാക്കിയിട്ടില്ല. മേലിലും അങ്ങനെ തന്നെയായിരിക്കും. അവര്‍ പറഞ്ഞു. സോണിയ വിദേശ രാജ്യത്ത് നടത്തിയ ചികിത്സയ്‌ക്ക് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പണം ഉപയോഗിച്ചു എന്നാണ് മോഡിയുടെ ആരോപണം.
എന്നാല്‍ ഇതിനിടെ ചികിത്സയ്‌ക്കായി സോണിയ സര്‍ക്കാറില്‍ നിന്നും പണം ആവശ്യപ്പെട്ടിട്ടില്ല എന്ന് മുഖ്യ വിവരാവകാശ കമ്മീഷ്‌ണര്‍ അറിയിച്ചു. അതുപോലെ സോണിയ ഗാന്ധി നടത്തിയ വിദേശ യാത്രകളുടെ വിവരങ്ങള്‍ ഒരു മന്ത്രാലയത്തിലും ലഭ്യമല്ല എന്നും വിവരാവകാശ കമ്മീഷ്‌ണര്‍ അറിയിച്ചു.
അതേസമയം സാമൂഹിക പ്രവര്‍ത്തകയായ തൃപ്‌തി ഷായും മോഡിക്കെതിരെ രംഗത്തെത്തി. മോഡിയുടെ യാത്രാ ചെലവുമായി ബന്ധപ്പെട്ട കണക്കുകള്‍ ആവശ്യപ്പെട്ടിട്ടും അത് നല്‍കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് തയ്യാറായില്ല എന്നാണ് തൃപ്‌തി ഷായുടെ ആരോപണം.












Click it and Unblock the Notifications